-->
പൊന്‍കുന്നം: രാഹുല്‍ മാങ്കൂട്ടത്തില്‍ എം.എല്‍.എ ഇന്നലെ വൈകിട്ട് ചെറുവള്ളി ദേവീക്ഷേത്രത്തിലെ ജഡ്‌ജിയമ്മാവന്‍ കോവിലില്‍ ദര്‍ശനം നടത്തി. സന്ധ്യയോടെ ക്ഷേത്രത്തിലെത്തിയ അദ്ദേഹം പ്രധാനക്ഷേത്രമായ ചെറുവള്ളി ദേവീക്ഷേത്രത്തിലും മറ്റ് ഉപദേവാലയങ്ങളിലും ദര്‍ശനം നടത്തി വഴിപാടുകള്‍ക്കുശേഷം ജഡ്‌ജിയമ്മാവന്‍ നടയില്‍ അടവഴിപാട് നടത്തി.
തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡിന്റെ ക്ഷേത്രമായ ദേവീക്ഷേത്രത്തിലെ ഉപദേവാലയമായ ജഡ്‌ജിയമ്മാവന്‍ കോവിലില്‍ കേസുകളില്‍ പെടുന്നവര്‍ വഴിപാട് നടത്താനെത്താറുണ്ട്.
മുന്‍പ് ദിലീപ്, ക്രിക്കറ്റ് താരം ശ്രീശാന്ത്, തമിഴ് നടന്‍ വിശാല്‍ തുടങ്ങി നിരവധി പ്രമുഖര്‍ എത്തിയിട്ടുണ്ട്.