-->
അടൂര്‍: നെല്ലിമുകള്‍ മുണ്ടപ്പള്ളിയിലെ വീട്ടില്‍ നിന്ന് പുറത്തേക്കുപോയ രാഹുല്‍ മാങ്കൂട്ടത്തില്‍ എം.എല്‍.എയെ പിന്തുടര്‍ന്ന് പോലീസ്. ഇന്നലെ രാവിലെ രാഹുല്‍ സ്‌കൂട്ടറില്‍ വീടിനു സമീപത്തെ ക്ഷേത്രത്തില്‍ പോയി തിരികെ എത്തി. ഈ സമയം മഫ്‌തിയില്‍ പോലീസ് സംഘം പിന്തുടര്‍ന്നു. 14 നാണ് രാഹുല്‍ മാങ്കൂട്ടത്തില്‍ വീട്ടിലെത്തിയത്. ഈ സമയം മുതല്‍ വീടിന് സമീപം മഫ്‌തിയില്‍ പോലീസ് സംഘമുണ്ട്. ഇതിനിടെ അപ്രതീക്ഷിതമായിട്ടാണ് രാഹുല്‍ സ്‌കൂട്ടറില്‍ പുറത്തേക്ക് പോയത്. രണ്ടാമത്തെ ബലാത്സംഗക്കേസില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ ഇന്നലെ ൈക്രംബ്രാഞ്ച് അന്വേഷണ സംഘത്തിനു മുന്നില്‍ ഹാജരായില്ല. അറിയിപ്പ് കിട്ടിയില്ലെന്നാണു രാഹുല്‍ പറയുന്നത്. തിരുവനന്തപുരം ജില്ലാ കോടതിയില്‍ നിന്നുള്ള മുന്‍കൂര്‍ജാമ്യ വ്യവസ്‌ഥയില്‍ 15 ന് ഹാജരാകണമെന്നു നിര്‍ദേശിച്ചിരുന്നു. ഇതിനുള്ള തയാറെടുപ്പിനായിട്ടാണ് പാലക്കാടു നിന്നും രാഹുല്‍ മാങ്കുട്ടത്തില്‍ കഴിഞ്ഞ 14 ന് അടൂരിലെ വീട്ടിലെത്തിയത്.