-->
വലവൂര്‍ (പാലാ): പ്രമുഖ പഞ്ചവാദ്യ കലാകാരനും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് റിട്ട.ജീവനക്കാരനുമായ ഇടനാട് സോപാനം വീട്ടില്‍ തൃക്കാരിയൂര്‍ സുരേഷ് മാരാര്‍ (57) അന്തരിച്ചു. പെരുമ്പാവൂര്‍ മേതല അമ്പാട്ട് മാരാത്ത് കുടുംബാംഗമാണ്. തൃക്കാരിയൂര്‍ ആയിരുന്നു ബാല്യം. ശബരിമല ഉള്‍പ്പെടെ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ വിവിധ ക്ഷേത്രങ്ങളിലായി 35 വര്‍ഷം മേള കലാകാരനായി സേവനം അനുഷ്‌ഠിച്ചു. പാലാ ളാലം മഹാദേവ ക്ഷേത്രത്തില്‍നിന്ന് 2024 ല്‍ വിരമിച്ചു. ക്ഷേത്ര അടിയന്തിരങ്ങളിലും ഉത്സവ മേളങ്ങളിലും ഉപയോഗിക്കുന്ന എല്ലാ വാദ്യങ്ങളിലും പ്രാവീണ്യമുണ്ടായിരുന്ന അപൂര്‍വ്വ കലാകാരനായിരുന്നു. പഞ്ചവാദ്യമായിരുന്നു മുഖ്യ ഇനം. സംസ്‌കാരം ഇന്ന് ഉച്ചകഴിഞ്ഞ് 3 ന് ഇടനാട്ടിലെ വീട്ടുവളപ്പില്‍. ഭാര്യ: സീമ സുരേഷ് ഇടനാട് മണിമല കുടുംബാംമാണ്. മകന്‍- ബിലഹരി എസ്. മാരാര്‍ (വൈക്കം ക്ഷേത്രകലാപീഠം അദ്ധ്യാപകന്‍), ഡോ. സാരംഗി സുരേഷ് (മെഡിക്കല്‍ പി.ജി. വിദ്യാര്‍ത്ഥിനി മെഡിക്കല്‍ കോളേജ് കോട്ടയം). മരുമകള്‍: ശ്രീലക്ഷ്‌മി.