-->
കോട്ടയം: തദ്ദേശ തെരഞ്ഞെടുപ്പില്‍ ഭീകരമായ തോല്‍വി ഏറ്റുവാങ്ങിയ ഏതെങ്കിലും പാര്‍ട്ടിയെ അതേപടി യു.ഡി.എഫില്‍ ചേര്‍ക്കേണ്ടതില്ലെന്ന് കേരള കോണ്‍ഗ്രസ് വര്‍ക്കിങ് ചെയര്‍മാന്‍ പി.സി. തോമസ്. തെരഞ്ഞെടുപ്പ് കമ്മിഷനില്‍ കേരള കോണ്‍ഗ്രസ് എന്നു പേരുള്ള ഒറ്റ പാര്‍ട്ടിയേയുള്ളൂവെന്നും പി.ജെ. ജോസഫ് നേതൃത്വം നല്‍കുന്ന പാര്‍ട്ടിയാണതെന്നും അദ്ദേഹം വ്യക്‌തമാക്കി.
കേരളാ കോണ്‍ഗ്രസിനെ ശക്‌തിപ്പെടുത്തണമെന്ന് ആഗ്രഹിക്കുന്ന പലരും മറ്റുചില പാര്‍ട്ടികളില്‍നിന്ന് വന്നുകൊണ്ടിരിക്കുകയാണ്. ബ്രാക്കറ്റില്‍ ആരുടെയും പേരിടേണ്ടതില്ലാത്ത കേരളാ കോണ്‍ഗ്രസ് പാര്‍ട്ടിക്കാണു ത്രിതല പഞ്ചായത്തില്‍ വളരെയേറെ സീറ്റുകള്‍ ലഭിച്ചത്. എല്‍.ഡി.എഫിലുള്ള കേരളാ കോണ്‍ഗ്രസ് (എം) ല്‍നിന്നോ മറ്റു പാര്‍ട്ടികളില്‍നിന്നോ വരുന്നവരെ പാര്‍ട്ടി ആലോചിച്ചശേഷം ഉള്‍ക്കൊള്ളാന്‍ തയ്യാറാണ്. എന്നാല്‍ തെരഞ്ഞെടുപ്പില്‍ ഭീകരമായ തോല്‍വി ഏല്‍ക്കേണ്ടിവന്ന ഏതെങ്കിലും പാര്‍ട്ടിയെ അതേപടി യു.ഡി.എഫില്‍ ചേര്‍ക്കേണ്ടതില്ല. തീര്‍ന്നുകൊണ്ടിരിക്കുന്ന കേരളാ കോണ്‍ഗ്രസ് (എം) നെ യു.ഡി.എഫില്‍ ആവശ്യമില്ലെന്നും പി.സി. തോമസ് പറഞ്ഞു.