-->
കൊച്ചി: ശിവക്ഷേത്രോത്സവത്തിന്റെ ഉദ്‌ഘാടനത്തിനായി നടന്‍ ദിലീപിനെ ക്ഷണിച്ചതില്‍ പ്രതിഷേധം ശക്‌തമായതിനെത്തുടര്‍ന്ന് ഇന്നു നടക്കാനിരുന്ന പരിപാടി മാറ്റിവച്ചു. കൊച്ചിന്‍ ദേവസ്വം ബോര്‍ഡിന്റെ കീഴിലുള്ള ക്ഷേത്രത്തിലെ ജനുവരിയില്‍ ആരംഭിക്കുന്ന ഉത്സവവുമായി ബന്ധപ്പെട്ട കൂപ്പണ്‍ വിതരണത്തിന്റെ ഉദ്‌ഘാടനത്തിനായാണു ദിലീപിനെ ക്ഷണിച്ചിരുന്നത്. വൈകീട്ട് 6:30 നു നിശ്‌ചയിച്ചിരുന്ന പരിപാടിയാണു പ്രതിഷേധം കാരണം മാറ്റിയത്. പരിപാടിയുടെ നോട്ടീസ് സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതോടെയാണു വ്യാപകമായ വിമര്‍ശനം ഉയര്‍ന്നത്. സി.പി.എം. നേതാക്കള്‍ ഉള്‍പ്പെടുന്ന പുതിയ ഭരണസമിതിയാണു പരിപാടിയുടെ സംഘാടകര്‍.