Sunday, March 15, 2026 Last Updated 26 Min 18 Sec ago English Edition
Todays E paper
Ads by Google
Monday 15 Dec 2025 11.34 PM

ജീവനക്കാര്‍ കുറവ്‌; നാണയം എണ്ണുന്നത്‌ വൈകുന്നു

ശബരിമല: ജീവനക്കാരുടെ കുറവുമൂലം ശബരിമല ഭണ്ഡാരത്തില്‍ നാണയം എണ്ണിത്തീര്‍ക്കാന്‍ വൈകുന്നു. 150 ചെറിയ ചാക്കുകളിലെ നാണയം എണ്ണിത്തീരാനുണ്ട്‌. പഴയതും പുതിയതുമായ ഭണ്ഡാരങ്ങളില്‍ എണ്ണല്‍ നടക്കുന്നുണ്ട്‌. പഴയ ഭണ്ഡാരത്തില്‍ നാണയം മാത്രമാണ്‌ എണ്ണുന്നത്‌. രണ്ടു ഷിഫ്‌റ്റുകളിലായി 309 ജീവനക്കാരാണ്‌ നിലവില്‍ ഇതിനായുള്ളത്‌. 100 ജീവനക്കാരുടെ കുറവാണ്‌ അനുഭവപ്പെടുന്നത്‌.
വൈക്കത്തഷ്‌ടമി കഴിഞ്ഞതിനാല്‍ അവിടെനിന്നു കൂടുതല്‍ ജീവനക്കാരും വൈക്കം, ആറ്റിങ്ങല്‍ ക്ഷേത്രകലാ പീഠത്തിലെ വിദ്യാര്‍ഥികളും എത്തുന്നതോടെ കെട്ടിക്കിടക്കുന്ന നാണയങ്ങളുള്‍പ്പെടെ എണ്ണിത്തീര്‍ക്കാന്‍ കഴിയുമെന്നു കരുതുന്നു. നേരത്തെ യന്ത്രങ്ങള്‍ ഉപയോഗിച്ചാണ്‌ നാണയങ്ങള്‍ എണ്ണിയിരുന്നത്‌. എന്നാലിപ്പോള്‍ രണ്ടു യന്ത്രങ്ങളും തകരാറിലാണ്‌. അതുകൊണ്ട്‌ ജീവനക്കാരെ ഉപയോഗിച്ചാണ്‌ നാണയവും നോട്ടും എണ്ണിത്തിട്ടപ്പെടുത്തുന്നത്‌. നോട്ടുകള്‍ തരംതിരിച്ച്‌ 100 എണ്ണമുള്ള കെട്ടുകളാക്കുകയാണു ജീവനക്കാര്‍ ചെയ്യുന്നത്‌. തുടര്‍ന്ന്‌ ധനലക്ഷ്‌മി ബാങ്കിന്റെ നോട്ടെണ്ണുന്ന അഞ്ച്‌ യന്ത്രങ്ങള്‍ ഉപയോഗിച്ച്‌ വീണ്ടും തിട്ടപ്പെടുത്തും. ശരംകുത്തി മുതല്‍ മാളികപ്പുറം വരെയുള്ള വഞ്ചികളിലെ പണവും ശ്രീകോവിലിനു മുന്നിലെ വലിയ വഞ്ചിയില്‍നിന്ന്‌ കണ്‍വയര്‍ ബെല്‍റ്റ്‌ വഴി വരുന്ന പണവുമാണ്‌ സന്നിധാനത്തെ ഭണ്ഡാര ത്തില്‍ എണ്ണുന്നത്‌. മണ്ഡലപൂജ അടുത്തു വരികയും ക്രിസ്‌മസ്‌ പരീക്ഷ കഴിയുകയും ചെയ്യുന്നതോടെ തീര്‍ഥാടകരുടെ തിരക്ക്‌ കൂടും. വരും ദിവസങ്ങളില്‍ കൂടുതല്‍ ജീവനക്കാരെ നിയോഗിച്ചില്ലെങ്കില്‍ ഭണ്ഡാരത്തില്‍ നാണയം കുന്നുകൂടുന്ന അവസ്‌ഥയുണ്ടാകാം

Ads by Google
Monday 15 Dec 2025 11.34 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW