Sunday, March 15, 2026 Last Updated 3 Min 45 Sec ago English Edition
Todays E paper
Ads by Google
Monday 15 Dec 2025 11.34 PM

തെരഞ്ഞെടുപ്പ്‌ ചെലവ്‌ കണക്ക്‌ സമര്‍പ്പിക്കണം

തിരുവനന്തപുരം: തദ്ദേശ സ്‌ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പില്‍ മത്സരിച്ച എല്ലാ സ്‌ഥാനാര്‍ഥികളും തെരഞ്ഞെടുപ്പ്‌ ചെലവ്‌ കണക്ക്‌ തദ്ദേശസ്‌ഥാപന സെക്രട്ടറിമാര്‍ക്ക്‌ സമര്‍പ്പിക്കണം. ഫലപ്രഖ്യാപനതീയതി മുതല്‍ 30 ദിവസത്തിനകം ആണ്‌ ചെലവ്‌ കണക്ക്‌ നല്‍കേണ്ടത്‌. ന്ദന്ദന്ദ.ന്ഥനു്യ.നുത്സന്റന്റ.ദ്ദഗ്നത്മ.ദ്ധ എന്ന സൈറ്റില്‍ ഇലക്ഷന്‍ എകെ്‌സ്‌പന്‍ഡിച്ചര്‍ മോഡ്യൂളില്‍ സ്‌ഥാനാര്‍ഥികള്‍ ലോഗിന്‍ ചെയ്‌ത്‌ ഓണ്‍ലൈനായും കണക്കു സമര്‍പ്പിക്കാം.
സ്‌ഥാനാര്‍ഥിയോ തെരഞ്ഞെടുപ്പ്‌ സ്‌ഥാനാര്‍ഥിക്കു വേണ്ടി മറ്റാരെങ്കിലുമോ ചെലവാക്കിയ തുക കണക്കില്‍പ്പെടുത്തണം. സ്‌ഥാനാര്‍ഥിയായി നാമനിര്‍ദേശം ചെയ്യപ്പെട്ട ദിവസം മുതല്‍ ഫലപ്രഖ്യാപന ദിവസം വരെയുള്ള ചെലവ്‌
കണക്കാണു നല്‍കേണ്ടത്‌. കണക്കിനൊപ്പം രസീത്‌, വൗച്ചര്‍, ബില്ല്‌ എന്നിവയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും സമര്‍പ്പിക്കണം. സൂക്ഷിക്കുകയും ആവശ്യപ്പെടുന്നപക്ഷം പരിശോധനയ്‌ക്കു നല്‍കുകയും വേണം. തെരഞ്ഞെടുപ്പ്‌ ചെലവ്‌ കണക്ക്‌ നല്‍കുന്ന വീഴ്‌ച വരുത്തുന്നവരെ കമ്മിഷന്‍ 5 വര്‍ഷത്തേക്ക്‌ തദ്ദേശ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനോ അംഗമായി തുടരുന്നതിനോ അയോഗ്യനാകും. ഉത്തരവ്‌ തീയതി മുതല്‍ അഞ്ചു വര്‍ഷത്തേക്കാണ്‌ അയോഗ്യത വരിക. നിശ്‌ചിത പരിധിയില്‍ കൂടുതല്‍ തുക ചെലവാക്കിയാലും തെറ്റായ വിവരമാണു നല്‍കിയതെന്നു ബോധ്യപ്പെട്ടാലും കമ്മിഷന്‍ അവരെ അയോഗ്യരാക്കും.

Ads by Google
Monday 15 Dec 2025 11.34 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW