-->
അമേരിക്കയുടെ അപ്പാച്ചെ AH-64 യുദ്ധ ഹെലികോപ്ടറുകളിൽ ശേഷിക്കുന്ന മൂന്നെണ്ണം ഇന്ത്യയിലെത്തും. 2020 ൽ അമേരിക്കയുമായി ഒപ്പുവെച്ച 600 മില്യൺ ഡോളറിന്റെ കരാർ പ്രകാരമാണ് ആറ് അപ്പാച്ചെ എ എച്ച് - 64 ഇ ആക്രമണ ഹെലികോപ്റ്ററുകൾ ഇന്ത്യൻ സേനയുടെ ഭാഗമാകുന്നത്.
ഹെലികോപ്റ്ററുകളുടെ ആദ്യ ബാച്ച് ഇക്കഴിഞ്ഞ ജൂലൈയിലാണ് രാജ്യത്തെത്തിയത്. ആദ്യ ബാച്ചിലും 3 ഹെലികോപ്റ്ററുകളാണ് ഉണ്ടായിരുന്നത്. രണ്ടാം ഘട്ടമായി നവംബറിൽ അപ്പാച്ചെ ഇന്ത്യയിലെത്തുമെന്ന് നേരത്തെ പറഞ്ഞിരുന്നുവെങ്കിലും ഇത് ഒരു മാസത്തോളം വൈകുകയായിരുന്നു.
ഇന്ത്യ 2020 ലാണ് അപ്പാച്ചെ ഹെലികോപ്റ്ററുകൾ വാങ്ങാനായി അമേരിക്കയുമായി കരാറിൽ ഒപ്പിട്ടത്. എന്നാൽ അമേരിക്കയിലെ സാങ്കേതിക പ്രശ്നങ്ങളും, വിതരണവുമായി ബന്ധപ്പെട്ടുണ്ടായ മറ്റു ചില തടസങ്ങൾ മൂലവും ഹെലികോപ്റ്ററെത്താൻ 5 വർഷത്തോളം കാത്തിരിക്കേണ്ടി വന്നു. അപ്പാച്ചെ ഹെലികോപ്റ്ററുകൾ ഇന്ത്യൻ ആർമിയുടെ കരുത്ത് വർധിപ്പിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.