Friday, March 13, 2026 Last Updated 30 Min 51 Sec ago English Edition
Todays E paper
Ads by Google
Monday 15 Dec 2025 02.47 PM

ഛര്‍ദിക്കാന്‍ തോന്നുന്നു, റേപ്പ് കള്‍ച്ചറിന്റെ ഏറ്റവും വൃത്തികെട്ട രൂപം; അഖില്‍ മാരാര്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി റിയാസ് സലിം

-riyas-salim

നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട് സംവിധായകന്‍ അഖില്‍ മാരാര്‍ നടത്തിയ പ്രസ്താവനകള്‍ക്കെതിരെ രൂക്ഷവിമര്‍ശനവുമായി മുന്‍ ബിഗ് ബോസ് മത്സരാര്‍ഥിയായ റിയാസ് സലിം. അതിജീവിതയുടെ മൊഴിയെ ചോദ്യം ചെയ്തുകൊണ്ട് അഖില്‍ മാരാര്‍ ഉന്നയിച്ച ശാസ്ത്രീയ സംശയങ്ങള്‍ റേപ്പ് കള്‍ച്ചറിന്റെ ഏറ്റവും വൃത്തികെട്ട രുപമാണെന്ന് റിയാസ് തുറന്നടിച്ചു. രണ്ട് പെണ്‍മക്കളുളള പിതാവായ അഖില്‍ മാരാര്‍ അതിജീവിതയുടെ വേദനയെ ചോദ്യം ചെയ്തതിലൂടെ യുവതികള്‍ ഭയപ്പെടേണ്ട പുരുഷന്റെ തികഞ്ഞ മോഡല്‍ ആയി മാറിയെന്നും റിയാസ് സലിം ആരോപിക്കുന്നു.

അഖില്‍ മാരാര്‍, രണ്ട് പെണ്‍മക്കളുളള ഒരു മുതിര്‍ന്ന മനുഷ്യന്‍ അതിജീവിത കളളം പറയുകയാണെന്ന് തെളിയിക്കാന്‍ വേണ്ടി ഒരു മുഴുവന്‍ പ്രഭാഷണം തന്നെ ടൈപ്പ് ചെയ്തിരിക്കുന്നു. അതിജീവിതയെ കളിയാക്കാന്‍ വേണ്ടി അഖില്‍ മാരാര്‍ ചോദിക്കുന്ന ചോദ്യങ്ങള്‍ ഇതാ.

കാറിന്റെ പിന്‍സീറ്റില്‍ ഒരു റേപ്പ് ഡെമോ ചെയ്യുക, അതുപോലൊരു സ്‌പേസില്‍ എങ്ങനെയാണ് റേപ്പ് സാധ്യമാവുക എന്ന് കണ്ടെത്തുക. . 2017 ലെ ഒരു മൊബൈല്‍ ഫോണിന്റെ ലൈറ്റിങ് അവസ്ഥകള്‍ പരിശോധിക്കുക, ആ വെളിച്ചത്തില്‍ ലൈംഗികാതിക്രമം റെക്കോര്‍ഡ് ചെയ്യുന്നത് എങ്ങനെ അസാധ്യമാകും എന്ന് നോക്കുക. അതിജീവിത ചെറുത്തുനില്‍ക്കാനോ ഡ്രൈവറെ ആക്രമിക്കാനോ ശ്രമിച്ചിരുന്നെങ്കില്‍ കാര്‍ നിയന്ത്രണം വിട്ട് അപകടത്തില്‍പ്പെടുമായിരുന്നു. പക്ഷേ അതുണ്ടായില്ലല്ലോ.

മനുഷ്യരൂപത്തിലുളള റേപ്പ് സംസ്‌കാരത്തിന്റെ ഏറ്റവും ശുദ്ധവും, വൃത്തികെട്ടതും, ഛര്‍ദിക്കാന്‍ വരുന്നതുമായ രൂപം. അഖില്‍ മാരാര്‍ ആശയക്കുഴപ്പത്തിലോ/തെറ്റിദ്ധരിക്കപ്പെട്ടോ/ കൗതുകം കൊണ്ടോ ചോദിക്കുന്നതല്ല. അതിജീവിതയെ കളളിയാക്കാന്‍ വേണ്ടി അദ്ദേഹം മന:പൂര്‍വ്വം സംശയം ഉണ്ടാക്കിയെടുക്കുകയാണ്. അദ്ദേഹം ഒരു സ്ത്രീയുടെ വേദനയെ സയന്‍സ് ഫിക്ഷന്‍ ആയി തിരുത്തിയെഴുതുന്നത് എന്തുകൊണ്ടെന്നാല്‍ സ്ത്രീവിരുദ്ധമായ പുരുഷന്മാര്‍ക്ക് ഒരേയൊരു കഴിവേ ഉളളൂ, പരസ്പരം സംരക്ഷിക്കുക, ഒരിക്കലും സ്ത്രീകളെ സംരക്ഷിക്കില്ല.

ഒരു സ്ത്രീ ലൈംഗീകമായി ആക്രമിക്കപ്പെട്ടു എന്ന വസ്തുത ഒരു കൂട്ടം പുരുഷന്മാരുടെ കൈവശം അതിന്റെ റെക്കോര്‍ഡിങ് ഉണ്ടായിരുന്നു എന്ന വസ്തുത. ഒരു സ്ത്രീയും സ്വമേധയാ തിരഞ്ഞെടുക്കാത്ത ഒരവസ്ഥയില്‍ അതിജീവിത മുന്നോട്ട് വന്നു എന്ന വസ്തുത. അദ്ദേഹത്തിന്റെ രോഷം പ്രതികളോടു മാത്രമാണ്. അദ്ദേഹത്തിന്റെ സഹതാപം പുരുഷന്മാരോട് മാത്രമാണ്.

ദു:ഖകരമെന്നു പറയട്ടെ, അദ്ദേഹം ഒറ്റയ്ക്കല്ല, അതിജീവിതകളെ ലജ്ജിപ്പിക്കുന്ന ഈ ഒരുതരം പുരുഷന്മാര്‍ ഭയപ്പെടുത്തുന്ന രീതിയില്‍ സാധാരണമായി മാറിയിരിക്കുന്നു.

ഇതൊരു ബലാത്സംഗ മമനാഭാവമാണ്. കാരണം റേപ്പ് സംസ്‌കാരത്തിന്റെ ഭാഗമാവാന്‍ നിങ്ങള്‍ കുറ്റം ചെയ്യേണ്ടതില്ല. നിങ്ങള്‍ ഇങ്ങനെ ചിന്തിച്ചാല്‍ മതി. നിങ്ങള്‍ ഇങ്ങനെ സംസാരിച്ചാല്‍ മതി. ഒരു പുരുഷന്റെ അക്രമത്തെ വിശ്വസിക്കുമ്പോള്‍ ഒരു സ്ത്രീയുടെ ശരീരത്തെ നിങ്ങള്‍ ചോദ്യം ചെയ്താല്‍ മതി. രണ്ട് പെണ്‍മക്കളുടെ അച്ഛനായ അഖില്‍ മാരാര്‍, നമ്മള്‍ യുവതികള്‍ക്ക് മുന്നറിയിപ്പ് നല്‍കുന്ന പുരുഷന്മാരുടെ തികഞ്ഞ രൂപരേഖയാണ്.

ഈ മനുഷ്യനും റേപ്പ് സംസ്‌കാരത്തിന്റെ മുഖമാകാന്‍ സ്വമേധയാ, അഭിമാനത്തോടെ പ്രവര്‍ത്തിക്കുന്ന എല്ലാവരും അറിയുക ഞങ്ങള്‍ നിങ്ങളെ കണ്ടിരിക്കുന്നു. ഞങ്ങള്‍ ഓരോ വാക്കും കേട്ടിരിക്കുന്നു. ഞങ്ങള്‍ ഓരോ വാചകവും രേഖപ്പെടുത്തിയിരിക്കുന്നു. # അവള്‍ക്കൊപ്പം ’റിയാസ് സലിം കുറിച്ചു.

Ads by Google
Monday 15 Dec 2025 02.47 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW