Wednesday, March 18, 2026 Last Updated 8 Min 8 Sec ago English Edition
Todays E paper
Ads by Google
Monday 15 Dec 2025 12.43 PM

സ്‌കൂട്ടറില്‍ ക്ഷേത്ര ദര്‍ശനത്തിനിറങ്ങി രാഹുല്‍ മാങ്കൂട്ടത്തില്‍; പിന്നാലെ പാഞ്ഞെത്തി പൊലീസ്

on

പത്തനംതിട്ട: അടൂര്‍ മുണ്ടപ്പള്ളിയില്‍ സ്‌കൂട്ടറില്‍ ക്ഷേത്ര ദര്‍ശനത്തിന് ഇറങ്ങി രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ. വീടിന് പുറത്തിറങ്ങിയ രാഹുലിന് പിന്നാലെ പൊലീസ് സംഘം എത്തി. ഇന്നലെയാണ് അടൂരിലെ വീട്ടില്‍ രാഹുലെത്തിയത്.

കേസുമായി ബന്ധപ്പെട്ട് എറണാകുളത്ത് അഭിഭാഷകരെ കണ്ടാണ് രാഹുല്‍ വീട്ടിലെത്തിയത്. തുടര്‍ന്ന് ഇന്ന് രാവിലെ രാഹുല്‍ വീട്ടില്‍ നിന്ന് ക്ഷേത്രത്തിലേയ്ക്ക് സ്‌കൂട്ടറില്‍ പോവുകയായിരുന്നു. ആ സമയത്ത് കാവലിലുള്ള പൊലീസ് സംഘം രാഹുലിന്റെ പിറകെ പാഞ്ഞെത്തി. ഷാഡോ പൊലീസ് സംഘമാണ് രാഹുലിന്റെ നീക്കങ്ങള്‍ നിരീക്ഷിക്കാന്‍ വീടിന് മുന്നിലുള്ളത്. രാഹുല്‍ എവിടേക്ക് യാത്ര ചെയ്യുന്നു എന്ന് നിരീക്ഷിക്കാനുള്ള നിര്‍ദേശം ലഭിച്ചതിനാല്‍ പൊലീസ് സംഘം രാഹുലിന്റെ പിറകെ പോവുകയായിരുന്നു. കുറച്ച് സമയത്തിന് ശേഷം രാഹുല്‍ തിരിച്ചെത്തുകയും ചെയ്തു.

ഇന്ന് തന്നെ പാലക്കാട്ടേക്ക് പോകുമെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍ പ്രതികരിച്ചു. അന്വേഷണ സംഘം ഇതുവരെ ഹാജരാകാന്‍ നിര്‍ദ്ദേശിച്ചിട്ടില്ലെന്നും കോടതി തീരുമാനം വരട്ടെയെന്നും രാഹുല്‍ പ്രതികരിച്ചു. മറ്റു കാര്യങ്ങള്‍ പറയാനില്ലെന്നും രാഹുല്‍ കൂട്ടിച്ചേര്‍ത്തു. നേരത്തെ, രാഹുലിനോട് പത്തനംതിട്ട ജില്ല വിട്ടുപോവരുതെന്ന് അന്വേഷണ സംഘം നിര്‍ദേശിച്ചിരുന്നു. ബലാത്സംഗക്കേസില്‍ ഒളിവിലായിരുന്ന രാഹുല്‍ കഴിഞ്ഞ 11 നാണ് പാലക്കാട് തിരിച്ചെത്തിയത്. ഇന്ന് രാഹുലിന്റെ രണ്ട് ബലാത്സംഗക്കേസുകളും ഹൈക്കോടതി പരിഗണിക്കും.

Ads by Google
Ads by Google
LATEST NEWS
TRENDING NOW