-->
ഗോട്ട് ടൂര്‍ ഓഫ് ഇന്ത്യയുടെ ഭാഗമായി ഫുട്‌ബോള്‍ ഇതിഹാസം ലയണല്‍ മെസ്സി കഴിഞ്ഞ ദിവസം കൊല്‍ക്കത്തയിലെത്തിയിരുന്നു. ബോളിവുഡില്‍ നിന്നും നിരവധി സെലിബ്രിറ്റികള്‍ മെസ്സിയെ നേരിട്ട് കാണാന്‍ എത്തിയിരുന്നു. ഇപ്പോള്‍ നടി കരീന കപൂറും മക്കളായ തൈമൂറും ജെയും മെസ്സിയുമായി കൂടിക്കാഴ്ച നടത്തിയതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്.
Kareena Kapoor Khan met Lionel Messi, Luis Suárez and Rodrigo De Paul. ❤️🇮🇳 pic.twitter.com/RBEUTyuksY— We Are Messi 🔟 (@WeAreMessi) December 14, 2025
തൈമൂറും ജെഹും ' നമ്പര്‍ 10' ജേഴ്‌സി ധരിച്ചുകൊണ്ടു മെസ്സിക്കൊപ്പമുളള ഫോട്ടോ കരീന സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചു. ബീജ് നിറത്തിലുളള വേഷത്തിലാണ് കരീന. ബോളിവുഡ് സൂപ്പര്‍ താരം ഷാരൂഖ് ഖാനും മെസ്സിയെ കാണാന്‍ എത്തിയിരുന്നു. ഈ വീഡിയോയും നിമിഷങ്ങള്‍ക്കുളളില്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായി.
കൊല്‍ക്കത്ത സന്ദര്‍ശനത്തിന്റെ ഭാഗമായി തന്റെ 70 അടി ഉയരമുളള പ്രതിമയും മെസ്സി അനാച്ഛാനം ചെയ്തു.