Monday, March 16, 2026 Last Updated 2 Min 59 Sec ago English Edition
Todays E paper
Ads by Google
Sunday 14 Dec 2025 04.33 PM

ഒരു ലക്ഷം കടക്കാൻ പൊന്ന്!സംസ്ഥാനത്തെ ഇന്നത്തെ സ്വർണവില അറിയാം

rates

തിരുവനന്തപുരം: സംസ്ഥാനത്തെ സ്വർണവിലയിൽ (Gold Rate) ഇന്ന് മാറ്റമില്ല. പവന് 98,200 രൂപയും ഗ്രാമിന് 12,275 രൂപയുമാണ് ഇന്നത്തെ നിരക്ക്. നിലവിൽ ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കിലാണ് ഇന്നത്തെ സ്വർണവ്യാപാരം പുരോഗമിക്കുന്നത്. ഒരു ഗ്രാം 24 കാരറ്റ് സ്വർണത്തിന് 13,391 രൂപയും, പവന് 1,07,128 രൂപയുമാണ് നിരക്ക്. 18 കാരറ്റിന് ഒരു ഗ്രാമിന് 10,043 രൂപയും പവന് 80,344 രൂപയുമാണ് വില. വെള്ളി വില ഗ്രാമിന് 210 രൂപയും കിലോഗ്രാമിന് 2,10,000 രൂപയുമാണ് ഇന്നത്തെ നിരക്ക്.

യുഎസ് കേന്ദ്രബാങ്കായ ഫെഡറൽ റിസർവ് അടിസ്ഥാന പലിശ നിരക്ക് കുറച്ചാൽ സ്വർണവില വീണ്ടും കൂടാൻ സാധ്യതയുണ്ട്. ആഗോള തലത്തിലെ സാമ്പത്തിക അനിശ്ചിതത്വങ്ങൾ, വർദ്ധിച്ച പണപ്പെരുപ്പ ഭീതി, ഡോളറിനെതിരെ ഇന്ത്യൻ രൂപയുടെ മൂല്യത്തിലുണ്ടായ തുടർച്ചയായ ഇടിവ് തുടങ്ങിയ ഘടകങ്ങളാണ് നിക്ഷേപകരെ സ്വർണത്തിലേക്ക് തിരിയാൻ പ്രേരിപ്പിക്കുന്നത്. വില ഉയരുന്നത് വിവാഹം പോലുള്ള ആവശ്യങ്ങൾക്കായി സ്വർണം വാങ്ങുന്നതിൽ വലിയ കുറവ് രേഖപ്പെടുത്തി. വിൽപന ഇടിഞ്ഞതോടെ സംസ്ഥാനത്തെ സ്വർണ വ്യാപാര മേഖല കനത്ത പ്രതിസന്ധിയിലാണ്.

Ads by Google
Ads by Google
TRENDING NOW