-->
മലയാളികള്‍ക്ക് ഏെറ പ്രിയപ്പെട്ട താരദമ്പതിമാരാണ് ഇന്ദ്രജിത്തും പൂര്‍ണിമയും. ഇപ്പോഴിതാ 23-ാം വിവാഹവാര്‍ഷിക വിശേഷം പങ്കുവച്ചിരിക്കുകയാണ് പൂര്‍ണിമ.
'' അനന്തമായ സ്‌നേഹത്തിനും ഊഷ്മളമായ ആശംസകള്‍ക്കും നന്ദി. എന്നേക്കും നന്ദി'', എന്നാണ് ഇന്ദ്രജിത്തിനൊപ്പമുളള ചിത്രങ്ങള്‍ പങ്കുവച്ച് പൂര്‍ണിമ കുറിച്ചത്. എന്റെ ബെസ്റ്റ്ഫ്രണ്ടിനൊപ്പമുളള 23 വര്‍ഷങ്ങള്‍ എന്നും പൂര്‍ണിമ കുറിച്ചിട്ടുണ്ട്. നിരവധി പേരാണ് പോസ്റ്റിനു താഴെയായി താരദമ്പതികള്‍ക്ക് ആശംസ അറിയിച്ച് എത്തുന്നത്.
അതേസമയം ബള്‍ട്ടിയാണ് പൂര്‍ണിമയുടേതായി അവസാനം തിയേറ്ററുകളിലെത്തിയ സിനിമ. ധീരം ആണ് ഇന്ദ്രജിത്ത് അഭിനയിച്ച് ഒടുവില്‍ റിലീസ് ചെയ്ത ചിത്രം.