Saturday, March 14, 2026 Last Updated 38 Min 34 Sec ago English Edition
Todays E paper
Ads by Google
Saturday 13 Dec 2025 03.15 PM

അവസരം കിട്ടണമെങ്കില്‍ മൂക്കും പല്ലും മാറ്റം വരുത്തണം; അത് പറയാന്‍ അയാള്‍ ആരാണ്? അനുഭവം പങ്കുവെച്ച് അയേഷ ഖാന്‍

on

സോഷ്യല്‍ മീഡിയയില്‍ നിന്നും ടെലിവിഷനിലെത്തിയ താരമാണ് അയേഷ ഖാന്‍. പിന്നീട് ബിഗ് സ്‌ക്രീനിലും നിറ സാന്നിധ്യമാവുകയാണ് അയേഷ. രണ്‍വീര്‍ സിങ് നായകനായ ധുരന്ദറിലെ ഷരാരത്ത് പാട്ടിലൂടെ കയ്യടി നേടുകയാണ് താരം. പിന്നാലെ നിരവധി സിനിമകളാണ് അയേഷയുടെതായി അണിയറയില്‍ തയാറെടുക്കുന്നത്. സോഷ്യല്‍ മീഡിയയിലൂടെ വലിയൊരു ആരാധകവൃന്ദത്തെ സൃഷ്ടിക്കാന്‍ അയേഷയ്ക്ക് സാധിച്ചിട്ടുണ്ട്.

അതേസമയം തന്നോട് അവസരങ്ങള്‍ക്കായി മൂക്കും പല്ലുമൊക്കെ മാറ്റം വരുത്താന്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്നാണ് അയേഷ വെളിപ്പെടുത്തുന്നത്. ഒരിക്കലും സംവിധായകരല്ല ഇത് പറയുക, എല്ലായിപ്പോഴും കോര്‍ഡിനേറ്റര്‍മാരാകും പറയുക. ഒരാള്‍ പറഞ്ഞത് നിന്റെ മൂക്ക് മാറ്റണം എന്നാണ്. എന്താണ് ഇതിന്റെ അര്‍ഥമെന്ന് ഞാന്‍ ചിന്തിച്ചു. എനിക്ക് എന്റെ മൂക്ക് ഇഷ്ടമാണ്. മനോഹരമായ മൂക്കാണ് എന്റേത്. തങ്ങളുടെ ജീവിതത്തില്‍ ഒന്നും ചെയ്യാനില്ലാത്തവരാണ് അവര്‍. അവര്‍ എന്ത് ചെയ്യാനാണ്? അയേഷ പറയുന്നു.

ഒരു സിനിമയുടെ ഓഡിഷന് പോയപ്പോള്‍ സംവിധായകനും വന്നിരുന്നു. വളരെ പ്രശസ്തനായ സംവിധായകനായിരുന്നു. അദ്ദേഹത്തെ കാണാന്‍ ഞാന്‍ വളരെ ആവേശത്തോടെയാണ് കാത്തിരുന്നത്. കാരണം അതൊരു ഹൊറര്‍ ചിത്രമായിരുന്നു. അവര്‍ എന്നോട് ഓഡിഷന്‍ നല്‍കാന്‍ പറഞ്ഞു. അദ്ദേഹത്തിന് ഇഷ്ടപ്പെടുകയും ചെയ്തു.

അതിന് ശേഷം പറഞ്ഞത് ഇതൊരു ഹൊറര്‍ സിനിമയായതുകൊണ്ട് സാരമില്ല, അല്ലെങ്കില്‍ നിന്റെ പല്ല് മാറ്റേണ്ടി വന്നേനെ എന്നായിരുന്നു. അയാള്‍ ശരിക്കും അത് തന്നെയാണോ പറഞ്ഞതെന്ന് ഞാന്‍ ചിന്തിച്ചുപോയി. ചിരിച്ച് സന്തോഷിച്ചാണ് ഞാന്‍ അതിന് മുമ്പ് വരെ നിന്നത്. അയേഷ പറയുന്നു.

അതേസമയം കിസ് കിസ് കോ പ്യാര്‍ കരു 2 ആണ് അയേഷയുടെ പുതിയ ചിത്രം. കപില്‍ ശര്‍മായണ് ചിത്രത്തിലെ നായകന്‍.

Ads by Google
Ads by Google
LATEST NEWS
TRENDING NOW