-->
തിരുവനന്തപുരം : തദ്ദേശ തെരഞ്ഞെടുപ്പ് ഫലം വോട്ടെണ്ണല്‍ പകുതിയോട് അടുക്കുമ്പോള്‍ എല്‍ഡിഎഫിനെ പിന്നിലാക്കി യുഡിഎഫിന്റെ വന്‍ തിരിച്ചുവരവ്. മുനിസിപ്പാലിറ്റി, ബ്‌ളോക്ക്, ജില്ലാ പഞ്ചായത്തുകളില്‍ യുഡിഎഫ് മുന്നേറ്റം. ജില്ലാ പഞ്ചായത്തില്‍ നാലെണ്ണം ഒഴികെ എല്ലായിടങ്ങളിലും യുഡിഎഫ്് മുന്നേറ്റം നടത്തുകയാണ്. കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍ ജില്ലാ പഞ്ചായത്തുകളിലാണ് യുഡിഎഫ് മുന്നേറ്റം നടത്തിക്കൊണ്ടിരിക്കുകയാണ്.
ബ്‌ളോക്ക് പഞ്ചായത്തുകളില്‍ 68 ഇടത്ത് യുഡിഎഫ് മുന്നിലാണ്. 60 ബ്‌ളോക്ക പഞ്ചായത്തുകളില്‍ 60 സീറ്റുകളില്‍ എല്‍ഡിഎഫും ഒരിടത്ത് എന്‍ഡിഎയും ഒരിടത്ത് ട്വന്റി20യും മുന്നേറ്റം നടത്തുന്നു. ഗ്രാമ പഞ്ചായത്തുകളില്‍ 288 ഇടങ്ങളിലാണ് യുഡിഎഫ് മുന്നിട്ടു നില്‍ക്കുന്നത്. 326 സീറ്റുകളിലാണ് എല്‍ഡിഎഫ് മുന്നേറുന്നത്. മുനിസിപ്പാലിറ്റികളില്‍ 44 സീറ്റുകളിലായി യുഡിഎഫ് മുന്നേറുമ്പോള്‍ 31 സീറ്റുകളിലാണ് എല്‍ഡിഎഫ് നില്‍ക്കുന്നത്. രണ്ടിടത്താണ് എന്‍ഡിഎ എത്തിയിട്ടുള്ളത്. കോര്‍പ്പറേഷനുകളില്‍ എല്‍ഡിഎഫിന് ഇഞ്ചോടിഞ്ച് പോരാട്ടമാണ് മനരിടേണ്ടി വരുന്നത്. കൊല്ലം, തൃശൂര്‍, കണ്ണൂര്‍ കോര്‍പ്പറേഷനുകളില്‍ യുഡിഎഫ് ലീഡ് ചെയ്യൂമ്പോള്‍ തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് കോര്‍പ്പറേഷനുകളില്‍ എല്‍ഡിഎഫ് മുന്നിട്ടു നില്‍ക്കുന്നു.
തിരുവനന്തപുരത്ത് യുഡിഎഫ് 11 സീറ്റുകളിലാണ് മുന്നിലുള്ളത്. 17 സീറ്റുകളില്‍ എല്‍ഡിഎഫും 16 ഇടങ്ങളില്‍ എന്‍ഡിഎയും മുന്നിലുണ്ട്. കൊല്ലത്ത് ഒമ്പത് സീറ്റുകളില്‍ യുഡിഎഫ് മുന്നിലാണ്. നാലിടത്ത് എല്‍ഡിഎഫും രണ്ടിടത്ത് ബിജെപിയും നില്‍ക്കുന്നു. കൊച്ചിയില്‍ 28 സീറ്റുകളില്‍ യുഡിഎഫ് മുന്നിലാണ്. 34 സീറ്റുകളില്‍ എല്‍ഡിഎഫുണ്ട്. എന്‍ഡിഎ അഞ്ചു സീറ്റുകളിലാണ് ലീഡ് ചെയ്യുന്നുത്. തൃശൂരില്‍ 25 സീറ്റുകളിലാണ് യുഡിഎഫ്മു മുന്നിലുള്ളത്. 11 സീറ്റുകളില്‍ എല്‍ഡിഎഫ് മുന്നിലാണ്. എന്‍ഡിഎ ആറിടത്താണ് മുന്നിലുള്ളത്. കോഴിക്കോട് 14 സീറ്റുകളിലാണ് മുന്നിലുള്ളത്. 16 സീറ്റുകളില്‍ എല്‍ഡിഎഫ് മുന്നിലാണ്.ഏഴിടത്ത് എന്‍ഡിഎ മുന്നിലുണ്ട്. കണ്ണൂരില്‍ 12 സീറ്റുകളില്‍ യുഡിഎഫ് മുന്നിലാണ്. ആറു സീറ്റുകളില്‍ എല്‍ഡിഎഫും എന്‍ഡിഎ രണ്ടിടങ്ങളിലും മാത്രമാണ് മുന്നിലുള്ളത്.