Friday, March 13, 2026 Last Updated 8 Min 33 Sec ago English Edition
Todays E paper
Ads by Google
Friday 12 Dec 2025 07.36 PM

‘25 വർഷം മുമ്പ്, ഈ ദിനപത്രത്തിന്റെ ഒന്നാം പേജിൽ അവളൊരു നവജാതശിശു; ഇന്നവൾ അതേ പത്രത്തില്‍ പരസ്യചിത്രത്തിന്റെ മോഡല്‍...’ മകളെക്കുറിച്ച് ഖുശ്ബു സുന്ദർ

അഭിനേത്രിയും രാഷ്ട്രീയപ്രവര്‍ത്തകയുമായ ഖുശ്ബു സുന്ദര്‍ സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞു നില്‍ക്കുന്ന താരമാണ്. ഇപ്പോഴിതാ മകളുടെ ത്രോബാക്ക് ചിത്രത്തിനൊപ്പം ഇപ്പോഴുള്ള ചിത്രവും പങ്കിടുകയാണ് ഖുശ്ബു.
Khushboo Sundar, Avanthika sundar
Kushboo and sundar with their daughter avanthika (Image Source: Instagram)

മലയാളത്തിലും തമിഴിലും തെലുങ്കിലും തുടങ്ങി സൗത്തിന്ത്യയിലെ തന്നെ മുൻനിര നായികമാരിൽ ഒരാളായിരുന്നു ഖുശ്ബു സുന്ദര്‍. ഒരേ സമയം വിവിധ ഭാഷകളിലെ സൂപ്പര്‍ഹിറ്റ് ചിത്രങ്ങളുടെ നായികയായി താരം തിളങ്ങി. നായികയായി നിറഞ്ഞു നിന്നയിടത്തു നിന്ന് വര്‍ഷങ്ങള്‍ക്കിപ്പുറം കരുത്തുറ്റ അമ്മവേഷങ്ങളിലൂടെയും താരം പ്രേക്ഷകരുടെ മനസ്സ് കീഴടക്കുന്നുണ്ട്. ഇപ്പോള്‍ സിനിമയേക്കാൾ അധികവും ടെലിവിഷൻ പരമ്പരകളിലാണ് താരം സജീവം.
അഭിനയരംഗത്തും രാഷ്ട്രീയമേഖലയിലും ഒരേപോലെ ശ്രദ്ധയാകര്‍ഷിച്ചിട്ടുണ്ട് ഖുശ്ബു സുന്ദർ. സോഷ്യല്‍ മീഡിയയിലും സജീവമായ താരം എല്ലാ വിശേഷങ്ങളും അതിലൂടെ പങ്കിടാറുണ്ട്. ശരീരഭാരം കുറച്ചു കൊണ്ടുള്ള തന്റെ പുതിയ മേക്കോവര്‍ ചിത്രം പങ്കിട്ട് അടുത്തിടെ താരം ആരാധകരെ ഞെട്ടിച്ചിരുന്നു. നടന്‍, സംവിധായകന്‍, നിര്‍മാതാവ് എന്നീ നിലയില്‍ തമിഴ് സിനിമയില്‍ നിറഞ്ഞുനില്‍ക്കുന്ന സുന്ദര്‍.സിയാണ് ഖുശ്ബുവിന്റെ ഭര്‍ത്താവ്. മുറെെ മാമന്‍ എന്ന ചിത്രത്തിന്റെ ലൊക്കേഷനില്‍ വച്ചായിരുന്നു ഇവരുടെ പ്രണയം മൊട്ടിട്ടത്, പിന്നീടിവര്‍ 2000 ല്‍ വിവാഹിതരായി. സുന്ദറിനും ഖുശ്ബുവിനും അവന്തികയും അനന്ദിത എന്നിങ്ങനെ രണ്ട് പെണ്‍മക്കളുമുണ്ട്.
ഇപ്പോഴിതാ മകള്‍ അവന്തികയുടെ ജീവിതത്തിന്റെ രണ്ടു ഘട്ടങ്ങള്‍ ഉള്‍ക്കൊള്ളിച്ചു കൊണ്ടുള്ള ചിത്രം പങ്കിടുകയാണ് ഖുശ്ബു. ആദ്യചിത്രത്തില്‍ ആശുപത്രി കിടക്കയില്‍ നിറചിരിയോടെ കിടക്കുന്ന ഖുശ്ബുവിന്റെ നവജാതശിശുവായ അവന്തികയെ കൈയിലെടുത്തിരിക്കുന്ന സുന്ദറിനെ കാണാം, രണ്ടാമത്തെ ചിത്രത്തില്‍ അതേ അവന്തിക പരസ്യചിത്രത്തിന്റെ മോഡലായി പത്രത്തിലടിച്ചു വന്ന ചിത്രവും കാണാം.
‘‘25 വർഷങ്ങൾക്ക് മുമ്പ്, ഈ ദിനപത്രത്തിന്റെ ഒന്നാം പേജിൽ ഒരു നവജാത ശിശുവായി അവളുടെ ചിത്രം പ്രത്യക്ഷപ്പെട്ടു. ഇന്ന് അവള്‍ വീണ്ടും ഇന്ന് വീണ്ടും പ്രത്യക്ഷപ്പെടുന്നു, മാധ്യമരംഗത്ത് തന്റെ യാത്ര ആരംഭിക്കുന്നു... ജീവിതം തീർച്ചയായും ഒരു പൂർണ്ണ വൃത്തമാണ്. ഇത് എഴുതുമ്പോൾ എന്റെ കണ്ണുകൾ ഈറനണിഞ്ഞിരിക്കുന്നു. എന്റെ കുഞ്ഞിനെക്കുറിച്ച് എന്നെന്നേക്കുമായി അഭിമാനിക്കുന്ന ഒരു അമ്മ. ബീബു, നിന്നെ സ്നേഹിക്കുന്നു...
അച്ഛൻ എന്നത്തേയും പോലെ തന്നെ, അഭിമാനവും സ്നേഹവും കൊണ്ട് തിളങ്ങുന്ന കണ്ണുകളുമായി ഫോട്ടോയിലേക്ക് നോക്കി നിന്നു...
ഈ മനോഹരമായ തുടക്കത്തിന് പ്രിൻസ് ജ്വല്ലറി ഇന്ത്യയ്ക്കും ഷീബയ്ക്കും നന്ദി. അവള്‍ക്കൊപ്പം നിന്നതിനും അവരെ വിശ്വസിച്ചതിനും അക്ഷിതയ്ക്ക് നന്ദി...’’ എന്നാണ് ത്രോബാക്ക് ചിത്രമുള്‍പ്പടെ പങ്കിട്ട് ഖുശ്ബു കുറിച്ചിരിക്കുന്നത്. നിരവധി പേരാണ് അവന്തികയുടെ പുതിയ യാത്രയ്ക്ക് ആശംസകളും സ്നേഹവും കമന്റുകളിലൂടെ കുറിച്ചിരിക്കുന്നത്.

Khushboo Sundar, Avanthika sundar
Kushboo sundar with daughter avanthika (Image Source: Instagram)

Ads by Google
Friday 12 Dec 2025 07.36 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW