-->
നടന്‍ ദിലീപിനെതിരെ താന്‍ പറഞ്ഞുവെന്ന് ആരോപിച്ച് വ്യാജവാര്‍ത്ത പ്രചരിപ്പിച്ച ഓണ്‍ലൈന്‍ മാധ്യമത്തിനെതിരെ ഡിജിപിക്ക് പരാതി നല്‍കി നടിയും ഡബ്ബിങ് ആര്‍ടിസ്റ്റുമായ ഭാഗ്യലക്ഷ്മി. ' ദിലീപ് അഭിനയിക്കുന്ന ഒറ്റ സിനിമ പോലും വിജയിക്കില്ല, വിജയിക്കാന്‍ ഞങ്ങള്‍ സമ്മതിക്കല്ല' എന്ന വാചകത്തോടൊപ്പം തന്റെ ഫോട്ടോയും ഉപയോഗിച്ച് വാര്‍ത്ത പ്രചരിപ്പിച്ചുവെന്നാണ് പരാതിയില്‍ പറയുന്നത്.
ഭാഗ്യലക്ഷ്മിയുടെ പരാതിയുടെ പൂര്‍ണരൂപം:
'' Sir എന്റെ പേര് ഭാഗ്യലക്ഷ്മി. കഴിഞ്ഞ 51 വർഷമായി മലയാള സിനിമ രംഗത്ത് ഡബ്ബിങ് ആര്ടിസ്റ് ആയി പ്രവർത്തിക്കുന്നു.
ഈ കഴിഞ്ഞ 3 ദിവസമായി "THALSAMAYAM MEDIA" എന്ന online മീഡിയ "ദിലീപ് അഭിനയിക്കുന്ന ഒറ്റ സിനിമ പോലും വിജയിക്കില്ല വിജയിക്കാൻ ഞങ്ങൾ സമ്മതിക്കില്ല" എന്ന വാചകത്തോട് കൂടി എന്റെ ഫോട്ടോയും വെച്ചുകൊണ്ട് ഒരു വ്യാജ വാർത്ത സോഷ്യൽ മീഡിയയിൽ( Facebook, Instagram) പ്രചരിപ്പിക്കുന്നതായി എന്റെ ശ്രദ്ധയിൽ പെട്ടു.. അങ്ങനെയൊരു നീക്കമോ ഉദ്ദേശമോ ഒരിക്കലും എനിക്കില്ല ഞാൻ ചെയ്യുകയുമില്ല. മാത്രമല്ല "UDF convenor ആയ അടൂർ പ്രകാശനെതിരെ ഞാൻ നിയമ നടപടിക്ക് ഒരുങ്ങുന്നു" എന്ന വാർത്തയും ഇതേ മീഡിയയിൽ എന്റെ പേരിൽ പ്രചരിപ്പിക്കുന്നുണ്ട്. ഇത്തരം വ്യാജ വാർത്തകൾ പ്രചരിപ്പിക്കുന്നത് എന്റെ സത്യ സന്ധമായ സാമൂഹിക പ്രവർത്തനത്തെ സമൂഹത്തിന് മുൻപിൽ തെറ്റിദ്ധരിപ്പിക്കാൻ വേണ്ടിയും, ദിലീപ് എന്ന നടന്റെ ഫാൻസ്നെ കൊണ്ട് എന്നെ തെറി വിളിപ്പിക്കാൻ വേണ്ടിയും മാത്രമാണ് എന്ന് ഞാൻ സംശയിക്കുന്നു.. ആയതിനാൽ ഇത്തരം തെറ്റായ വാർത്തകൾ മാത്രം പ്രചരിപ്പിക്കുന്ന "THALSAMAYAM MEDIA" എന്ന ഈ Online മാധ്യമത്തിനെതിരെ കർശനമായ നടപടി എടുക്കണമെന്ന് വിനീതമായി അഭ്യർത്ഥിക്കുന്നു''.
നടി ആക്രമിക്കപ്പെട്ട കേസില്‍ നടന്‍ ദിലീപിനെ വെറുതെ വിട്ട കോടതി വിധിക്ക് പിന്നാലെ വിമര്‍ശനവുമായി ഭാഗ്യലക്ഷ്മി ഉള്‍പ്പെടെയുളള താരങ്ങള്‍ രംഗത്ത് വന്നിരുന്നു. ഇതിനെത്തുടര്‍ന്ന് ഭാഗ്യലക്ഷ്മി സിനിമാ സംഘടനയായ ഫെഫ്കയില്‍ നിന്ന് രാജിവെക്കുന്നതായി പ്രഖ്യാപിക്കുകയും ദിലീപിനെ പിന്തുണച്ച യുഡിഎഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശിനെതിരെയും വിമര്‍ശനമുയര്‍ത്തുകയും ചെയ്തിരുന്നു. ഈ പശ്ചാത്തലത്തിലാണ് ഭാഗ്യലക്ഷ്മിയുടെ പേരുവച്ച് ചില ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ വ്യാജവാര്‍ത്ത പ്രചരിപ്പിച്ചത്.