Sunday, March 15, 2026 Last Updated 26 Min 54 Sec ago English Edition
Todays E paper
Ads by Google
Friday 12 Dec 2025 12.59 PM

'' ദിലീപ് ഇത് ചെയ്‌തെന്ന് നിങ്ങള്‍ വിശ്വസിക്കുന്നതുപോലെ ദിലീപിനെ കുടുക്കാന്‍ മറ്റുളളവര്‍ ചെയ്തതാണെന്ന് വിശ്വസിക്കാനുളള അവകാശം എനിക്കുമുണ്ട്' ; അഖില്‍ മാരാര്‍

says, saved
photo-www.facebook.com/Akhilmarar123

നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് വീണ്ടും വിവാദ പരാമര്‍ശങ്ങളുമായി ബിഗ് ബോസ് താരവും സംവിധായകനുമായ അഖില്‍ മാരാര്‍. ഹൈക്കോടതിയില്‍ പോയാലും ദിലീപിന് എതിരെ ഇനി വിധി വരില്ലെന്നാണ് അഖില്‍ മാരാര്‍ പറയുന്നത്.

പള്‍സര്‍ സുനിയെക്കൊണ്ട് ഈ കുറ്റകൃതം ചെയ്യിച്ചത് ആരാണെന്ന് വ്യക്തമായാല്‍ ദിലീപ് എങ്ങനെ ഈ കേസില്‍ പ്രതിയായി എന്നത് അറിയാമെന്നും അഖില്‍ മാരാര്‍ പറയുന്നു. മാത്രമല്ല അതിജീവിതയായ നടി പീഡനം തെളിയിക്കാനുളള വൈദ്യപരിശോധനയ്ക്ക് തയ്യാറായിട്ടില്ലെന്നും അഖില്‍ മാരാര്‍ ഫേസ്ബുക്കില്‍ കുറിച്ചു.

അഖില്‍ മാരാരുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

'8 വർഷം നീണ്ട വിചാരണ കോടതി വിധി ഉൾകൊള്ളാൻ കഴിയാത്ത വിഡ്ഢികൾക്ക് എന്റെ എഴുത്തു വായിച്ചു മനസ്സിലാക്കാൻ കഴിയും എന്ന് കരുതിയ ഞാനാണ് വിഡ്ഢി.. പീഡനത്തിന്റെ ഡെമോ കാണിക്കാൻ ഞാൻ പറഞ്ഞെന്ന് പറഞ്ഞു ഈ കഴുതകൾ പ്രതികരിച്ചു നടക്കുകയാണ്... ഇനിയിപ്പോ ഹൈക്കോടതിയിൽ പോയി ദിലീപിനെ ശിക്ഷിക്കാൻ നോക്കുന്ന വിഡ്ഢികളോട് തല കുത്തി മറിഞ്ഞാലും ഈ കേസിൽ മറിച്ചൊരു വിധി വരില്ല കാരണം ദിലീപ് അല്ല ഇത് ചെയ്തത്..അതാണ് പരമമായ സത്യം... സത്യം ഈ ഭൂമിയിൽ ജയിക്കും... ആരാണ് സുനിയെ കൊണ്ട് ഇത് ചെയ്യിച്ചത് എന്ന് കണ്ട് പിടിച്ചാൽ ദിലീപ് എങ്ങനെ ഈ കേസിൽ പ്രതി ആയി എന്ന സത്യം പുറത്തു വരും.. സത്യങ്ങൾ പുറത്തു വരുമോ എന്ന ഭയത്തിൽ ആണ് പല നന്മ മരങ്ങളും...

ഞാൻ പീഡനത്തിന്റെ ഡെമോ ചെയ്യാനല്ല മറിച്ചു ഗൂഢാലോചന ദിലീപ് നടത്തുമ്പോൾ റേപ്പ് ചെയ്യാൻ ഇത്രയേറെ സാധ്യത കുറഞ്ഞ പിടിക്കപ്പെടാൻ സാധ്യത കൂടുതലുള്ള ദൃശ്യങ്ങൾ പകർത്താൻ സാധ്യത കുറഞ്ഞ ഒരു സാഹചര്യം തിരഞ്ഞെടുക്കുമൊ എന്നതാണ്.. നാല് വർഷം പ്ലാൻ ചെയ്തു എന്നാണ് സുനി പറഞ്ഞത്.. ഇത്ര വിഡ്ഢിത്തരം കാണിക്കാൻ ആരെങ്കിലും നാല് വർഷം പ്ലാൻ ചെയ്യുമോ.. രാത്രിയിൽ ഓടുന്ന കാറിനു പകരം റൂം തിരഞ്ഞെടുക്കാമല്ലോ അല്ലെങ്കിൽ ഇതേ നടിയുടെ ഡ്രൈവർ ആയിരുന്ന സുനിക്ക് നടിയെ ഉപദ്രവിക്കാനും ദൃശ്യങ്ങൾ പകർത്താനും കൂടുതൽ സൗകര്യപെടുന്ന ഇടം തിരഞ്ഞെടുക്കാമല്ലോ..അത് കൊണ്ടാണ് ഈ വിവരം കെട്ട പ്ലാനിങ് ഏതെങ്കിലും വിഡ്ഢിയുടെ തലയിൽ വിരിഞ്ഞത് ആകാം എന്ന് ഞാൻ പറഞ്ഞത്.. അത് നിങ്ങൾക്ക് മനസിലാക്കാൻ ആണ് വ്യക്തമായി പറഞ്ഞത്..

അല്ലാതെ നടി ഉപദ്രവിക്കപെട്ടില്ല എന്നതല്ല.. നടിയെ ഉപദ്രവിക്കാൻ കഴിയും എന്നാൽ ദിലീപിന്റെ ആവശ്യം നടിയുടെ മാനം കളയുന്ന ദൃശ്യങ്ങൾ ആണല്ലോ.. അത് ഈ രാത്രിയിൽ ഓടുന്ന കാറിൽ നിന്ന് എങ്ങനെ കിട്ടാനാണ്.. ഞാൻ എഴുതിയതിന്റെ പൊരുൾ മനസിലാക്കാതെ കിടന്ന് ചിലയ്ക്കുന്ന മനുഷ്യരോട് എന്ത് പറഞ്ഞു മനസ്സിലാക്കാൻ ആണ്.. പണ്ട് സ്വാമി ഗംഗേശാനന്ദ യുടെ ലിംഗം ഒരു പെൺകുട്ടി മുറിച്ചു.. റേപ്പ് ചെയ്യാൻ ശ്രമിച്ച സ്വാമിയുടെ ലിംഗം മുറിച്ച പെണ്ണിനെ മുഖ്യമന്ത്രി ധീര വനിത എന്ന് വിളിച്ചു.. ഞാൻ അന്ന് പറഞ്ഞു സ്വാമിയേ ആ പെണ്ണ് കുടുക്കിയതാണെന്നു.. പലരും എന്നെ തെറി വിളിച്ചു.. എന്ത്‌ കൊണ്ട് ഞാൻ അത് പറഞ്ഞു എന്നത് ഇത് പോലെ ഡെമോ ചെയ്തു നോക്കു എന്ന് പറഞ്ഞു.. അതായത് ഒരു പുരുഷന്റെ ലിംഗം ശരീരത്തിൽ മറ്റൊരിടത്തും വെട്ടാതെ മുറിച്ചു കളയാൻ ഒരു സ്ത്രീക്കും കഴിയില്ല.. ആകെയുള്ള സാധ്യത.. അയാളെ ചതിച്ചു കിടക്കയിൽ എത്തിച്ചു വികാരം കൊള്ളിച്ച ശേഷം ചതിയിലൂടെ മുറിക്കാം.. രണ്ട് ഉറക്കി കിടത്തിയ ശേഷം മുറിക്കാം..അല്ലാതെ പീഡിപ്പിക്കാൻ വരുന്ന നിമിഷം ഏത് കത്തി വീശിയാലും ഒരുത്തിക്കും ഒരാണിന്റെയും ലിംഗം മുറിക്കാൻ പറ്റില്ല.. കാരണം കത്തി വീശുമ്പോൾ പേടിച്ചു സാധനം ചുരുങ്ങും.. ചുരുങ്ങിയ ലിംഗം കുട വയറുള്ള സ്വാമിയുടെ കീഴിലൂടെ വന്ന് മുറിക്കാൻ പെൺകുട്ടി ചൈനീസ് ആയോധന കല അഭ്യാസി ആയിരിക്കണം..നാളുകൾ കഴിഞ്ഞപ്പോൾ പോലീസ് കണ്ടെത്തി പെൺകുട്ടി സ്വാമിയേ ചതിച്ചു ലിംഗം മുറിച്ചതാണ് എന്ന്.. ഞാൻ അത് ആദ്യമേ പറഞ്ഞു.. (Fb post check)
ഡെമോ എന്നത് ഏത് കേസിലും യുക്തി ബോധമുള്ള ഒരാളുടെ രീതിയാണ്.. സിബിഐ ഡമ്മി കൊണ്ട് നടക്കുന്ന രംഗങ്ങളും.. കയറു കെട്ടി തൂക്കുന്ന ആളുടെ ഉയരവും ഒക്കെ ചെക്ക് ചെയ്യുന്നത് നിങ്ങൾ കണ്ട് കാണുമല്ലോ..

റേപ്പ് ചെയ്യുന്നത് ബോധ്യപ്പെടുന്നത് മെഡിക്കൽ എക്സാമിനേഷൻ വഴിയാണ് ഈ കേസിൽ ഇര അതിന് തയ്യാറായിട്ടില്ല എന്നതാണ് എന്റെ അറിവ്..
അത് കൊണ്ട് ഹൈക്കോടതിയിൽ സുനിയെ വെറുതെ വിട്ടാലും അത്ഭുതപെടാനില്ല.. ഡൽഹിയിൽ കൂട്ട ബലാൽ സംഗം നടത്തിയ പ്രതികൾ ആരെങ്കിലും പറഞ്ഞിട്ട് ചെയ്തതാണോ..റേപ്പ് ചെയ്തു ആ ദൃശ്യങ്ങൾ പ്രചരിപ്പിച്ചു എങ്ങനെയാണ് ഒരു പെൺകുട്ടിയുടെ കരിയർ തകർക്കുന്നത്.. അത്തരം ദൃശ്യങ്ങൾ പ്രചരിച്ചാൽ അത് നടിയോടുള്ള അനുകമ്പ വർധിക്കാനും അത് വഴി കൂടുതൽ അവസരങ്ങൾ കിട്ടാനും കാരണമാകും എന്ന് തിരിച്ചറിയാൻ ബോധമില്ലാതെ വിഡ്ഢിയാണോ ദിലീപ്... ഇനി ബിഗ്‌ബോസിലും പുറത്തും എന്നോട് ശത്രുത കാണിച്ചു നടന്ന ഒരു സ്ത്രീ... അവരെ ആരെങ്കിലും ഉപദ്രവിച്ചാൽ അതിന് പിന്നിൽ ഞാൻ ആണെന്ന് പറഞ്ഞോൽ സമൂഹം അതേറ്റടുത്തു നടന്നാൽ സത്യമാകും എന്നുണ്ടോ.. എന്നെ കുടുക്കാൻ അവരെ മറ്റൊരാൾക്ക്‌ ഉപദ്രവിക്കാം അല്ലെങ്കിൽ എന്നെ കുടുക്കാൻ അവരും കൂട്ട് നിന്ന് പ്ലാൻ ചെയ്യാം... ദിലീപ് ആണ് ഇത് ചെയ്തത് എന്ന് നിങ്ങൾ വിശ്വസിക്കുന്നത് പോലെ ദിലീപിനെ കുടുക്കാൻ മറ്റുള്ളവർ ചെയ്തതാണ് എന്ന് വിശ്വസിക്കാൻ ഉള്ള അവകാശം എനിക്കും ഉണ്ട്...
നിങ്ങൾ മാധ്യമങ്ങൾ പറയുന്ന വിവരക്കേട് ആവർത്തിക്കുന്നു ഞാൻ യുക്തി ഭദ്രമായ സംശയങ്ങൾ പങ്ക് വെയ്ക്കുന്നു.'

Ads by Google
Ads by Google
LATEST NEWS
TRENDING NOW