-->
സൂപ്പര്‍ സ്റ്റാര്‍ രജനീകാന്തിന്റെ 75-ാം പിറന്നാള്‍ ആണ് ഇന്ന്. നടന് ജന്മദിനാശംസകള്‍ നേര്‍ന്ന് എക്‌സില്‍ കുറിപ്പ് പങ്കുവച്ചിരിക്കുകയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി.
' രജനീകാന്തിന് പിറന്നാള്‍ ആശംസകള്‍. തലമുറകളെ ആകര്‍ഷിച്ച അദ്ദേഹത്തിന്റെ പ്രകടനങ്ങള്‍ വലിയ പ്രശംസ നേടിയിട്ടുണ്ട്. വിവിധ വേഷങ്ങളലൂടേയും ജോണറുകളലൂടെയും അദ്ദേഹം സൃഷ്ടിച്ച കഥാപാത്രങ്ങള്‍ എല്ലായ്‌പ്പോഴും പുതിയ ' ബെഞ്ച്മാര്‍ക്ക്' സൃഷ്ടിച്ചു. അദ്ദേഹത്തെ സംബന്ധിച്ച് വളരെ പ്രത്യേകതയുളള വര്‍ഷമാണിത്. സിനിമാലോകത്ത് അദ്ദേഹം 50 വര്‍ഷം പൂര്‍ത്തിയാക്കുകയാണ്. അദ്ദേഹത്തിന് ദീര്‍ഘായുസ്സും ആരോഗ്യമാര്‍ന്ന ജീവിതവും നേരുന്നു' , പ്രധാനമന്ത്രി എക്‌സില്‍ കുറിച്ചു.
Greetings to Thiru Rajinikanth Ji on the special occasion of his 75th birthday. His performances have captivated generations and have earned extensive admiration. His body of work spans diverse roles and genres, consistently setting benchmarks. This year has been notable because…— Narendra Modi (@narendramodi) December 12, 2025
സഹപ്രവര്‍ത്തകരും ആരാധകരുമടക്കം നിരവധി പേരാണ് രജനീകാന്തിന് പിറന്നാള്‍ ആശംസിച്ച് രംഗത്തെത്തുന്നത്.