Wednesday, March 18, 2026 Last Updated 29 Min 39 Sec ago English Edition
Todays E paper
Ads by Google
Thursday 11 Dec 2025 07.32 PM

സഞ്ജുവിന് വീണ്ടും അവഗണന; രണ്ടാം ടി20 യിൽ പ്രോട്ടീസിനെതിരെ ഇന്ത്യ ആദ്യം ബൗൾ ചെയ്യും

മല്ലന്‍പുര്‍: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ രണ്ടാം ടി20-യില്‍ ടോസ് നേടിയ ഇന്ത്യന്‍ ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ് ബൗളിങ് തിരഞ്ഞെടുത്തു. അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പരയിലെ രണ്ടാം മത്സരമാണിത്. ആദ്യമത്സരം ജയിച്ച ഇന്ത്യ 1-0ന് മുന്നിലാണ്. ആദ്യമായി പുരുഷ അന്താരാഷ്ട്ര മത്സരത്തിന് വേദിയൊരുക്കുന്ന ചണ്ഡീഗഡിലെ മുല്ലന്‍പൂര്‍ സ്റ്റേഡിയത്തിലാണ് മത്സരം.

മലയാളി താരം സഞ്ജു സാംസണ് ഇന്ത്യയുടെ പ്ലേയിങ് ഇലവനില്‍ ഇന്നും ഇടംലഭിച്ചില്ല. ഒന്നാം ടി 20 മത്സരത്തിലെ ഇലവനിൽ നിന്ന് ഒരു മാറ്റവുമില്ലാതെയാണ് ടീം ഇറങ്ങുന്നത്. സഞ്ജുവിന് പകരം ജിതേഷ് ശര്‍മ തന്നെയാണ് വിക്കറ്റ് കീപ്പർ. കുല്‍ദീപ് യാദവ്, വാഷിങ്ടണ്‍ സുന്ദര്‍, ഹര്‍ഷിത് റാണ എന്നിവരും പുറത്തിരിക്കേണ്ടിവരും.

ഇന്ത്യന്‍ സ്‌ക്വാഡ്: അഭിഷേക് ശര്‍മ, ശുഭ്മാന്‍ ഗില്‍, സൂര്യകുമാര്‍ യാദവ്, തിലക് വര്‍മ, അക്ഷര്‍ പട്ടേല്‍, ഹാര്‍ദിക് പാണ്ഡ്യ, ശിവം ദുബെ, ജിതേഷ് ശര്‍മ, ജസ്പ്രീത് ബുംറ, വരുണ്‍ ചക്രവര്‍ത്തി, അര്‍ഷ്ദീപ് സിങ്

Ads by Google
Thursday 11 Dec 2025 07.32 PM
YOU MAY BE INTERESTED
Ads by Google
TRENDING NOW