Sunday, March 15, 2026 Last Updated 56 Min 20 Sec ago English Edition
Todays E paper
Ads by Google
Thursday 11 Dec 2025 04.52 PM

'എന്റെ വാക്കുകളെ വല്ലാതെ വളച്ചൊടിച്ചല്ലോ, എന്താണ് നേട്ടം' ; സോഷ്യല്‍ മീഡിയ പേജിനെതിരെ മാല പാര്‍വതി

case

ഇടതുസഹയാത്രികനും മുന്‍എംഎല്‍എയും സംവിധായകനുമായ പി ടി കുഞ്ഞുമുഹമ്മദിനെതിരായ ലൈംഗികാതിക്രമ പരാതിയില്‍ നിലപാട് വ്യക്തമാക്കി നടി മാല പാര്‍വതി പങ്കുവച്ച കുറിപ്പ് ശ്രദ്ധ നേടിയിരുന്നു. '

നേരം വെളുക്കാത്തതെന്താ? ഇദ്ദേഹം സഖാവായതുകൊണ്ടും ഇടത് പക്ഷം ആയത് കൊണ്ടും.. കൂടുതല്‍ ശക്തമായി അപലപിക്കുന്നു' എന്നാണ് താരം കുറിച്ചത്. എന്നാല്‍ ഈ കുറിപ്പ് വളച്ചൊടിച്ചു പ്രചരിപ്പിച്ച സോഷ്യല്‍ മീഡിയ പേജിനെതിരെ രംഗത്തെത്തിയിരിക്കുകയാണ് മാല പാര്‍വതി ഇപ്പോള്‍. '

'അല്ലയോ പോരാളി വാസു..ശരീ പിണറായി വിജയന്‍ എന്ന മലയാളത്തിന്റെ എക്കാലത്തെയും കരുത്തനായ, ദീര്‍ഘദര്‍ശനമുള്ള, സമചിത്തതയുള്ള മുഖ്യമന്ത്രി നീതിമാനാണ്.പി.ടിക്കെതിരെ പരാതി ,അദ്ദേഹത്തിന്റെ ശ്രദ്ധയില്‍ പെട്ടപ്പോള്‍ തന്നെ അദ്ദേഹം അത് കേസ് എടുപ്പിച്ചു. ഞാന്‍ പറഞ്ഞത് / ചോദിച്ചത് പി.ടി കുഞ്ഞുമുഹമ്മദ് എന്ന ഞാന്‍ ഏറെ ആദരവോടെ കണ്ടിരുന്ന വ്യക്തിയോടാണ്. കൈരളി ചാനലില്‍ ഞാന്‍ അദ്ദേഹത്തോടൊപ്പം ജോലി ചെയ്തിട്ടുണ്ട്. നല്ല സിനിമ സംവിധായകനാണ്.കരുണയുള്ള ,ആര്‍ദ്രതയുള്ള ഒരു നേതാവായിട്ടാണ് ഞാന്‍ മനസ്സിലാക്കിയിരുന്നത്.അ

ദ്ദേഹത്തിനെതിരെ ഒരു ആരോപണം ഉത്തരവാദിത്വമുള്ള, ഒരു സുഹൃത്ത് ഉന്നയിച്ചു എന്ന് കേട്ടതിന്റെ വിഷമത്തില്‍ ചോദിച്ചതാണ്. ഈ സംഭവങ്ങള്‍ ഒക്കെ നടന്നിട്ടും പി.ടിക്ക് നേരം വെളുത്തില്ലേന്ന്.വല്ലാതെ വളച്ചൊടിച്ചല്ലോ.. എന്റെ വാക്കുകളേ.. എന്താണ് നേട്ടം? പോരാളിവാസു. അങ്ങാരായാലും.. ഞാന്‍ പറയാത്തത്, ഉദേശിക്കാത്തത് പറഞ്ഞത് ശരിയായില്ല'', എന്നാണ് മാല പാര്‍വതിയുടെ വാക്കുകള്‍.

https://www.facebook.com/plugins/post.php?href=https%3A%2F%2Fwww.facebook.com%2FMaalaParvathy%2Fposts%2Fpfbid02ThjTUMcsrfciXt4ppUbBNrcnj7A9LBbbomypbbxWxgDtj4Unh8uv8ciVTgSbwTDql&show_text=true&width=500

Ads by Google
Ads by Google
LATEST NEWS
TRENDING NOW