Saturday, March 14, 2026 Last Updated 9 Min 55 Sec ago English Edition
Todays E paper
Ads by Google
Thursday 11 Dec 2025 10.17 AM

' സിനിമയില്‍ നിന്ന് ഔട്ടായ സമയത്ത് കിട്ടിയ വേഷം, ഞാന്‍ ജീവിച്ചിരിപ്പുണ്ടെന്ന റിമൈന്ററായിരുന്നു ട്രാഫിക്' ; നടന്‍ കൃഷ്ണ

actor

സ്‌നേഹിതന്‍, തില്ലാ തില്ലാന തുടങ്ങി നിരവധി ചിത്രങ്ങളിലൂടെ മലയാളി പ്രേക്ഷകരുടെ ഇഷ്ടം നേടിയെടുത്ത നടനാണ് കൃഷ്ണ. ട്രാഫിക് എന്ന സിനിമയില്‍ താന്‍ അവതരിപ്പിച്ച വേഷത്തെക്കുറിച്ച് മനസുതുറക്കുകയാണ് കൃഷ്ണ. താന്‍ ജിവിച്ചിരിപ്പുണ്ടെന്ന റിമൈന്ററായിരുന്നു ട്രാഫിക് എന്ന സിനിമ എന്നും സിനിമയില്‍ നിന്ന് ഔട്ട് ആയ സമയത്താണ് ആ വേഷം തനിക്ക് കിട്ടുന്നതെന്നും ഒരു അഭിമുഖത്തില്‍ കൃഷ്ണ പറഞ്ഞു.

'എനിക്ക് അടി കിട്ടുന്ന റോൾ ആയിരുന്നു എങ്കിലും നല്ല റോൾ ആയിരുന്നു എനിക്ക് ട്രാഫിക്കിൽ. സിനിമയിൽ നിന്ന് ഞാൻ ഔട്ട് ആയ സമയത്താണ് ആ വേഷം എനിക്ക് കിട്ടുന്നത്. ഞാൻ ജീവിച്ചിരിപ്പുണ്ടെന്ന റിമൈൻ്ററായിരുന്നു ട്രാഫിക് എന്ന സിനിമ. ആ വേഷം അഭിനയിച്ച് കഴിഞ്ഞ് കുറെ ആളുകൾ എന്നെ തെറ്റിദ്ധരിച്ചു. കാരണം ആളുകൾക്ക് നെഗറ്റീവ് ഓർത്ത് വെക്കാൻ വളരെ ഇഷ്ടമാണ്. സഞ്ജയ് - ബോബിയുടെ സ്ക്രിപ്റ്റുകൾ എല്ലാം വളരെ കൺവിൻസിംഗ് ആയ സ്ക്രിപ്റ്റുകളാണ്', കൃഷ്ണയുടെ വാക്കുകൾ.

രാജേഷ് പിളള സംവിധാനം ചെയ്ത ട്രാഫിക്കില്‍ കുഞ്ചാക്കോ ബോബന്‍, ആസിഫ് അലി, ശ്രീനിവാസന്‍, റഹ്മാന്‍ തുടങ്ങി വലിയ താരനിര തെന്നയുണ്ട്. ബോബി- സഞ്ജയ് തിരക്കഥയൊരുക്കിയ സിനിമ നിര്‍മിച്ചത് മാജിക് ഫ്രെയിംസിന്റെ ബാനറില്‍ ലിസ്റ്റിന്‍ സ്റ്റീഫന്‍ ആയിരുന്നു.

ബിബിന്‍ കൃഷ്ണ സംവിധാനം ചെയ്ത സാഹസം ആണ് കൃഷ്ണ അഭിനയിച്ച് അവസാനം തിയേറ്ററുകളിലെത്തിയ സിനിമ.

Ads by Google
Ads by Google
LATEST NEWS
TRENDING NOW