-->
മലയാളികളുടെ പ്രിയപ്പെട്ട നടി ശോഭനയ്‌ക്കൊപ്പമുളള ചിത്രം പങ്കുവച്ച് അജു വര്‍ഗീസ്. വര്‍ഷങ്ങള്‍ക്ക് ശേഷം ശോഭനയെ നേരിട്ട് കാണാന്‍ സാധിച്ചതിന്റെ സന്തോഷവും സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ച പോസ്റ്റിലൂടെ അജു വര്‍ഗീസ് പങ്കിട്ടു.
'' ഒടുവില്‍... വര്‍ഷങ്ങളുടെ കാത്തിരിപ്പിന് ശേഷം....
പവിത്രത്തിലെ മീരയെയും പക്ഷേയിലെ നന്ദിനിയെയും , പിന്നെയും ഒരുപാട് ഒരുപാട്.
ഇതിഹാസത്തെ കാണുക എന്നത് വളരെക്കാലത്തെ ആഗ്രഹമായിരുന്നു'', ചിത്രത്തിനൊപ്പം അജു വര്‍ഗീസ് കുറിച്ചു.
അതേസമയം തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്ത മോഹന്‍ലാല്‍ ചിത്രം ' തുടരും' ആണ് ശോഭന അഭിനയിച്ച് ഏറ്റവും ഒടുവില്‍ റിലീസ് ചെയ്ത ചിത്രം. വലിയ വിജയമായിരുന്നു ചിത്രം.