-->
ലോകേഷ് സിനിമാറ്റിക് യൂണിവേഴ്സിലെത്തുന്ന ചിത്രങ്ങള്‍ ആവേശത്തോടെയാണ് ആരാധകര്‍ കാത്തിരിക്കുന്നത്. തമിഴില്‍ റിലീസ് ചെയ്യുന്ന ചിത്രങ്ങളാണെങ്കിലും ‘എല്‍സിയു’വിന് കേരളത്തിലും ആരാധകർ ഏറെയാണ്. എല്‍സിയുവിന്റെ ഭാഗമായ ഓരോ ചിത്രങ്ങളും കേരളത്തിലടക്കം ബ്ലോക്ക്ബസ്റ്റര്‍ വിജയങ്ങള്‍ സ്വന്തമാക്കിയിട്ടുണ്ട്. ലോകേഷിന്റെ സിനിമകളില്‍ എത്തുന്ന താരങ്ങളുടെ മാസ്സ് ലുക്കും ആരാധകര്‍ ഏറ്റെടുക്കാറുണ്ട്.
ഇപ്പോഴിതാ ലോകേഷിന്റെ സിനിമാ ലോകത്തേക്ക് മലയാളത്തിന്റെ പ്രിയതാരങ്ങള്‍ എത്തിയാലെങ്ങനെ ഉണ്ടാകുമെന്ന് പങ്കിടുകയാണ് സോഷ്യല്‍ മീഡിയ. മലയാള നടന്മാർ എല്‍സിയുവിലെ മാസ് കഥാപാത്രങ്ങളായി എത്തുന്ന ഒരു എഐ വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ വൈറലാകുന്നത്. പ്രേക്ഷകര്‍ക്കായുള്ള ചില സര്‍പ്രൈസുകളും വീഡിയോയിലുണ്ട്.
സൂര്യ തകർത്താടിയ ‘റോളക്സ്’ എന്ന കൊടൂര വില്ലനായി എത്തുന്നത് പൃഥ്വിരാജാണ്. കാർത്തിയുടെ മാസ്സ് കഥാപാത്രം ‘ദില്ലി’ വരുന്നത്യാ ദിലീപാണ്. ‘വിക്രം’ സിനിമയിലെ കമല്‍ഹാസന്റെ ടൈറ്റില്‍ റോളില്‍ നെടുമുടി വേണു, വിജയ് സേതുപതിയുടെ തകര്‍പ്പന്‍ വില്ലന്‍ കഥാപാത്രം ‘സന്താന’മായി കലാഭവന്‍ മണിയും വീഡിയോയില്‍ എത്തുന്നു. ദുല്‍ഖർ സല്‍മാൻ, ആസിഫ് അലി എന്നിവരും വീഡിയോയിലുണ്ട്.
6 അടി മൂര്‍ഖന്‍ എന്ന ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലൂടെയാണ് ഈ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. രസകരമായ കമന്റുകളും വീഡിയോയില്‍ നിറയുന്നുണ്ട്. ‘മണിച്ചേട്ടൻ കൊണ്ടുപോയി, റോളക്സും ദില്ലിയും ഫെർഫെക്ട്,സന്താനം പെര്‍ഫക്ട്...’ എന്നിങ്ങനെ നിറയുന്നു കമന്റുകള്‍.