Sunday, March 15, 2026 Last Updated 13 Min 20 Sec ago English Edition
Todays E paper
Ads by Google
Tuesday 09 Dec 2025 04.22 PM

' അതിജീവനവും പോരാട്ടവും അവസാനം വരെ തുടരും' ; കുറിപ്പുമായി മൃദുല മുരളി

on, case

നടിയെ ആക്രമിച്ച കേസിലെ വിധി വന്നതിന് പിന്നാലെ പ്രതികരണം അറിയിച്ച് നടി മൃദുല മുരളി. അതിജീവിതയുടെ അടുത്ത സുഹൃത്തുക്കളില്‍ ഒരാളായ മൃദുല സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച കുറിപ്പ് ശ്രദ്ധ നേടുകയാണ്.

'സത്യങ്ങള്‍ നറ നീക്കാനുള്ള പോരാട്ടം ഇനിയും ഏറെ. അതിജീവനവും പോരാട്ടവും അവസാനം വരെ തുടരും. അപ്പോള്‍ ആറില്‍ ഒതുങ്ങില്ല എന്നും പൊങ്ങി പാറിയ പൊടിപടലങ്ങള്‍ കണ്ണില്‍ നിന്നും എടുത്തു മാറ്റേണ്ടി വരുമെന്നും മനസിലാകും. ഒപ്പം നില്‍ക്കുന്നവര്‍ക്കു നന്ദി', എന്നാണ് മൃദുല മുരളിയുടെ വാക്കുകള്‍.

അതേസമയം, കേസിൽ വിചാരണ കോടതി വിധിക്കെതിരെ അപ്പീൽ നൽകാനാണ് സർക്കാരിന്റെ തീരുമാനം. എക്കാലത്തും അതിജീവിതക്കൊപ്പം ഉറച്ച് നിൽക്കുന്ന നിലപാടാണ് മുഖ്യമന്ത്രിയും സർക്കാരും സ്വീകരിച്ചിട്ടുള്ളതെന്നും അപ്പീൽ നൽകുമെന്നും നിയമ മന്ത്രി പി. രാജീവ് അറിയിച്ചു. കേസിൽ നല്ല രീതിയിലാണ് അന്വേഷണം നടന്നതെന്നും എന്നാൽ, ബലാത്സം​ഗ കുറ്റം തെളിയിക്കപ്പെട്ടെങ്കിലും ഗൂഡാലോചനക്കുറ്റത്തിൽ പ്രതീക്ഷിച്ച വിധിയുണ്ടായില്ലെന്നും മന്ത്രി പറഞ്ഞു.

Ads by Google
Ads by Google
LATEST NEWS
TRENDING NOW