Wednesday, March 18, 2026 Last Updated 1 Min 23 Sec ago English Edition
Todays E paper
Ads by Google
Tuesday 09 Dec 2025 01.26 PM

പൊങ്കല്‍, ശബരിമല യാത്ര; കേരളത്തിലേക്കുള്ള സ്‌പെഷ്യല്‍ ട്രെയിനുകള്‍ ജനുവരി അവസാനം വരെ നീട്ടി

of

തിരുവനന്തപുരം: ശബരിമല, പൊങ്കല്‍ തിരക്കു പരിഗണിച്ചു ഹുബ്ബള്ളി- കൊല്ലം, എസ്എംവിടി ബംഗളൂരു - തിരുവനന്തപുരം നോര്‍ത്ത് സ്‌പെഷല്‍ ട്രെയിനുകളുടെ സര്‍വീസ് റെയില്‍വേ ജനുവരി അവസാനം വരെ നീട്ടി. നിലവില്‍ ഡിസംബര്‍ അവസാനം വരെയുള്ള സര്‍വീസുകളാണു നീട്ടിയത്.

ബംഗളൂരു വഴിയുള്ള ഹുബ്ബള്ളി - കൊല്ലം സ്‌പെഷല്‍ (07313) ജനുവരി 25 വരെയും കൊല്ലംഎസ്എംവിടി ബംഗളൂരു (07314) സ്‌പെഷല്‍ ജനുവരി 26 വരെയും സര്‍വീസ് നടത്തും. ഹുബ്ബള്ളിയില്‍ നിന്നു ഞായറാഴ്ചകളിലും കൊല്ലത്ത് നിന്നു തിങ്കളാഴ്ചകളിലുമാണു സര്‍വീസ്.

എസ്എംവിടി ബംഗളൂരു -തിരുവനന്തപുരം നോര്‍ത്ത് (06523) ജനുവരി 26 വരെയും തിരുവനന്തപുരം നോര്‍ത്ത്എസ്എംവിടി ബംഗളൂരു (06524) 27 വരെയും സര്‍വീസ് നടത്തും. ബംഗളൂരുവില്‍ നിന്ന് തിങ്കളാഴ്ചകളിലും തിരുവനന്തപുരത്ത് നിന്നു ചൊവ്വാഴ്ചകളിലുമാണു സര്‍വീസ്.

എസ്എംവിടി ബംഗളൂരു - തിരുവനന്തപുരം നോര്‍ത്ത് (06547) ജനുവരി 29 വരെയും തിരുവനന്തപുരം നോര്‍ത്ത് എസ്എംവിടി ബംഗളൂരു (06548) 30 വരെയും സര്‍വീസ് നടത്തും. ബംഗളൂരുവില്‍ നിന്നു ബുധനാഴ്ചകളിലും തിരുവനന്തപുരത്ത് നിന്ന് വ്യാഴാഴ്ചകളിലുമാണു സര്‍വീസ്.എസ്എംവിടി ബംഗളൂരു - തിരുവനന്തപുരം നോര്‍ത്ത് (06555) ജനുവരി 30 വരെയും തിരുവനന്തപുരം നോര്‍ത്ത്എസ്എംവിടി ബംഗളൂരു (06556) ഫെബ്രുവരി ഒന്നു വരെയും സര്‍വീസ് നടത്തും. ബംഗളൂരുവില്‍ നിന്നു വെള്ളിയാഴ്ചകളിലും തിരുവനന്തപുരത്ത് നിന്നു ഞായറാഴ്ചകളിലുമാണു സര്‍വീസ്.

Ads by Google
Ads by Google
LATEST NEWS
TRENDING NOW