Wednesday, March 18, 2026 Last Updated 32 Min 43 Sec ago English Edition
Todays E paper
Ads by Google
Monday 08 Dec 2025 09.09 PM

നീതി, നന്മ എല്ലാം മഹദ്‍വചനങ്ങളിൽ ഉറങ്ങുന്നു, എന്തും വിലയ്ക്കു വാങ്ങാം; വിമർശനവുമായി ശ്രീകുമാരൻ തമ്പി

കോടതി വിധിയില്‍ പരോക്ഷ വിമർശനവുമായി ഗാനരചയിതാവും സംവിധായകനുമായ ശ്രീകുമാരൻ തമ്പി.
sreekumaran thampi

നടിയെ ആക്രമിച്ച കേസിലെ കോടതി വിധിയില്‍ പരോക്ഷ വിമർശനവുമായി ഗാനരചയിതാവും സംവിധായകനുമായ ശ്രീകുമാരൻ തമ്പി. ബംഗാളി നോവലിസ്റ്റ് ബിമൽ മിത്ര എഴുതിയ ‘വിലയ്ക്കു വാങ്ങാം’ എന്ന പുസ്തകം മൂന്നാം തവണ വായിക്കുകയാണെന്ന് ഫേയ്സ്ബുക്കിൽ കുറിച്ച ശ്രീകുമാരൻ തമ്പി ഈ ഭൂമിയിൽ എന്തിനെയും വിലയ്ക്കു വാങ്ങാമെന്നും സത്യം, നീതി, നന്മ തുടങ്ങിയ മൂല്യങ്ങളെല്ലാം മഹദ്‌വചനങ്ങളിൽ ഉറങ്ങുകയാണെന്നും കുറിപ്പിൽ വ്യക്തമാക്കി.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:

‘വിലയ്ക്കു വാങ്ങാം’. ഞാൻ ഇന്ന് വായിക്കാൻ എടുത്ത പുസ്തകം പ്രശസ്ത ബംഗാളി നോവലിസ്റ്റ് ബിമൽ മിത്ര എഴുതിയ ‘কড়ি দিয়ে কিনলাম’ ന്റെ മലയാള പരിഭാഷ ‘വിലയ്ക്കു വാങ്ങാം’. മൂന്നാം തവണ വായിക്കുന്നു. ഈ ഭൂമിയിൽ എന്തും വിലയ്ക്കു വാങ്ങാം എന്നു വിശ്വസിക്കുന്ന അഘോരനപ്പൂപ്പൻ എന്ന കഥാപാത്രത്തെ മറക്കാനാവില്ല. സത്യമല്ലേ? ഇന്ന് ഈ ഭൂമിയിൽ എന്താണ് വിലയ്ക്കു വാങ്ങാനാവാത്തത്. സത്യം, നീതി, നന്മ - എല്ലാം മഹദ്‍വചനങ്ങളിൽ ഉറങ്ങുന്നു.

Ads by Google
Monday 08 Dec 2025 09.09 PM
YOU MAY BE INTERESTED
Ads by Google
TRENDING NOW