Thursday, March 19, 2026 Last Updated 36 Min 21 Sec ago English Edition
Todays E paper
Ads by Google
Monday 08 Dec 2025 05.13 PM

2017ൽ തന്നെ ദിലീപിനെ പറ്റി ഇക്കാര്യങ്ങൾ പറഞ്ഞിരുന്നു എന്ന് സെൻകുമാർ; ആലുവയിലെ മറ്റൊരു കേസിനെ കുറിച്ചും വെളിപ്പെടുത്തൽ

അതിനുവേണ്ടി വ്യാജമായ കാര്യങ്ങൾ ഉണ്ടാക്കുക. ഇങ്ങനെയാണോ കേസ് അന്വേഷിക്കേണ്ടതെന്നും സെൻകുമാര്‍ ഫേസ്ബുക്ക് പോസ്റ്റിൽ ചോദിച്ചു.
senkumar

ദിലീപിനെ ശരിയായ തെളിവിന്‍റെ അടിസ്ഥാനത്തിലല്ല പ്രതിയാക്കിയത് എന്ന് 2017ൽ തന്നെ താൻ പറഞ്ഞതാണെന്ന് മുൻ ഡിജിപി ടി പി സെൻകുമാര്‍. കേസുകൾ അന്വേഷിക്കേണ്ട രീതി ഇതല്ല. ഒരാളെ പിടികൂടുക, അതിനു ശേഷം അയാൾക്കെതിരെ തെളിവുകൾ ഉണ്ടാക്കാൻ ശ്രമിക്കുക, അതിനുവേണ്ടി വ്യാജമായ കാര്യങ്ങൾ ഉണ്ടാക്കുക. ഇങ്ങനെയാണോ കേസ് അന്വേഷിക്കേണ്ടതെന്നും സെൻകുമാര്‍ ഫേസ്ബുക്ക് പോസ്റ്റിൽ ചോദിച്ചു.

കേസ് ആദ്യം തെളിവുകളുടെ അടിസ്ഥാനത്തിലാണ് അന്വേഷിക്കേണ്ടത്. അത് ഒരു പ്രീ ഡിസ്പോസ്ഡ് കണ്ടീഷനിൽ ആയിരിക്കരുത് അന്വേഷണ തലവനും അന്വേഷണ സംഘംവും. ഓപ്പൺ മൈന്‍റോട് കൂടി വേണം കേസ് അന്വേഷിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

ഈ കേസിൽ മാത്രമല്ല ഇനിയും പല കേസുകളിലും ഇത്തരം കാര്യങ്ങൾ പുറത്തുവരും. അതിൽ ഒന്നായിരിക്കും ആലുവയിൽ ട്രെയിനിൽ നിന്ന് ഒരു സ്ത്രീയെ പുഴയിൽ തള്ളിയിട്ടു കൊന്നു എന്ന കേസ്. പൊലീസ് ഉദ്യോഗസ്ഥർ സത്യസന്ധർ ആയിരിക്കണം. 'ഞാൻ അന്വേഷിക്കുന്ന കേസിൽ എല്ലാം ഞാൻ പറയുന്നവർ ആണ് പ്രതികൾ' എന്നല്ല പറയേണ്ടത്. അതിലെ തെളിവുകൾ എന്തെല്ലാമാണ്, അതിന്‍റെ അടിസ്ഥാനത്തിലാണ് കേസ് മുന്നോട്ട് പോകേണ്ടത്. കള്ള തെളിവുകൾ ഒരിക്കലും ഉണ്ടാക്കരുതെന്നും സെൻകുമാര്‍ വ്യക്തമാക്കി.

Ads by Google
Monday 08 Dec 2025 05.13 PM
YOU MAY BE INTERESTED
Ads by Google
TRENDING NOW