Wednesday, March 18, 2026 Last Updated 33 Min 21 Sec ago English Edition
Todays E paper
Ads by Google
Monday 08 Dec 2025 04.21 PM

ആധാര്‍ കാര്‍ഡിന്റെ ഫോട്ടോകോപ്പികള്‍ ശേഖരിക്കുന്ന രീതിക്ക് അന്ത്യം കുറിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍

ഉടന്‍ ഹോട്ടലുകള്‍, പരിപാടികളുടെ സംഘാടകര്‍, മറ്റ് സ്ഥാപനങ്ങള്‍ എന്നിവ ആധാര്‍ കാര്‍ഡിന്റെ പകര്‍പ്പുകള്‍ സൂക്ഷിക്കുന്നത് തടയാനുള്ള പുതിയ നിയമംനിലവില്‍ വരും.
adhar card

ആധാര്‍ കാര്‍ഡിന്റെ ഫോട്ടോകോപ്പികള്‍ ശേഖരിക്കുന്ന രീതിക്ക് അന്ത്യം കുറിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ . ഉടന്‍ ഹോട്ടലുകള്‍, പരിപാടികളുടെ സംഘാടകര്‍, മറ്റ് സ്ഥാപനങ്ങള്‍ എന്നിവ ആധാര്‍ കാര്‍ഡിന്റെ പകര്‍പ്പുകള്‍ സൂക്ഷിക്കുന്നത് തടയാനുള്ള പുതിയ നിയമംനിലവില്‍ വരും. നിലവിലെ ആധാര്‍ നിയമപ്രകാരം തന്നെ ആധാര്‍ പകര്‍പ്പുകള്‍ കൈവശം വെക്കുന്നത് നിയമലംഘനമാണ് എന്നതിനാലാണ് ഈ കര്‍ശന നടപടി.

ആധാര്‍ കാര്‍ഡ് ഉപയോഗിച്ചുള്ള പരിശോധന നടത്തുന്ന സ്ഥാപനങ്ങള്‍ ഇനി മുതല്‍ പുതിയ ഡിജിറ്റല്‍ സംവിധാനത്തില്‍ രജിസ്റ്റര്‍ ചെയ്യുകയും ഈ സാങ്കേതികവിദ്യ ഉപയോഗിച്ച് മാത്രം പരിശോധന നടത്തുകയും വേണമെന്ന് യുഐഡിഎഐ സിഇഒ ഭുവ്നേശ് കുമാര്‍ അറിയിച്ചു.

പുതിയ സംവിധാനത്തില്‍, ക്യുആര്‍ കോഡ് സ്‌കാന്‍ ചെയ്തോ അല്ലെങ്കില്‍ ഇപ്പോള്‍ വികസിപ്പിച്ചുകൊണ്ടിരിക്കുന്ന പുതിയ ആധാര്‍ മൊബൈല്‍ ആപ്ലിക്കേഷന്‍ വഴിയോ മാത്രമായിരിക്കും ആധാര്‍ വിവരങ്ങള്‍ പരിശോധിക്കാന്‍ കഴിയുക എന്ന് ഭുവ്നേശ് കുമാര്‍ പറഞ്ഞു. പുതിയ പരിശോധനാ രീതി നിലവില്‍ വരുന്നതോടെ, ഇടനിലക്കാരായ സെര്‍വറുകള്‍ വഴിയുള്ള ബുദ്ധിമുട്ടുകള്‍ ഒഴിവാക്കാനും സാധിക്കും.

Ads by Google
Monday 08 Dec 2025 04.21 PM
YOU MAY BE INTERESTED
Ads by Google
TRENDING NOW