-->
നടിയെ ആക്രമിച്ച കേസില്‍ നടന്‍ ദിലീപിനെ വെറുതേ വിട്ട കോടതി വിധിയില്‍ പ്രതികരിച്ച് സംവിധായകന്‍ അഖില്‍ മാരാര്‍.
'' സത്യം ജയിക്കും സത്യമേ ജയിക്കൂ... ഈശ്വരന്‍ എന്റെ മനസാക്ഷിയോട് പറഞ്ഞ സത്യങ്ങള്‍ ഒന്നും നാളിതുവരെ തെറ്റിയ ചരിത്രമില്ല.. അന്നും ഇന്നും സത്യത്തിനൊപ്പം'', എന്നാണ് അഖില്‍ മാരാര്‍ കുറിച്ചത്. ദിലീപിനൊപ്പമുളള ചിത്രം അഖില്‍ മാരാര്‍ പങ്കുവച്ചിട്ടുണ്ട്.
അതേസമയം കേസില്‍ ഒന്ന് മുതല്‍ ആറ് വരെയുളള പ്രതികള്‍ കുറ്റക്കാരെന്ന് കോടതി. പ്രതികള്‍ക്കുളള ശിക്ഷ ഈ മാസം 12ന് വിധിക്കും. ദിലീപിനെതിരെയുളള ഗൂഢാലോചനാക്കുറ്റം തെളിയിക്കാനായില്ലെന്ന് എറണാകുളം സെഷന്‍സ് ജഡ്ജി ഹണി എം വര്‍ഗീസ് വിധിന്യായത്തില്‍ പറഞ്ഞു.
അതേസമയം തനിക്കെതിരെയാണ് ഗൂഢാലോചന നടന്നതെന്ന് വിധിക്ക് പിന്നാലെ ദിലീപ് പ്രതികരിച്ചു. തന്നെ പ്രതിയാക്കി കരിയര്‍ നശിപ്പിക്കുകയായിരുന്നു ഗൂഢാലോചനയുടെ ലക്ഷ്യം. പോലീസ് കളളക്കഥ മെനഞ്ഞുവെന്നും ദിലീപ് പറഞ്ഞു. ഈ വിധിയോടെ പോലീസിന്റെ കളളക്കഥ പൊളിഞ്ഞുവെന്നും ദിലീപ് പറഞ്ഞു.