Sunday, March 15, 2026 Last Updated 52 Min 38 Sec ago English Edition
Todays E paper
Ads by Google
Monday 08 Dec 2025 12.38 PM

‘നന്ദി ദൈവമേ, സത്യമേവ ജയതേ’; ദിലീപിനെ ചേര്‍ത്തുപിടിച്ച് നാദിര്‍ഷ

nadirshaha
photo-www.facebook.com/Nadhirshahofficial

നടിയെ ആക്രമിച്ച കേസില്‍ നടന്‍ ദിലീപിനെ വെറുതേ വിട്ട കോടതി വിധിയില്‍ പ്രതികരിച്ച് സംവിധായകനും നടന്റെ അടുത്ത സുഹൃത്തുമായ നാദിര്‍ഷ. ‘നന്ദി ദൈവമേ, സത്യമേവ ജയതേ ’എന്നായിരുന്നു നാദിര്‍ഷയുടെ പ്രതികരണം. ദിലീപിനെ ചേര്‍ത്തുപിടിച്ചുളള ചിത്രം പങ്കുവെച്ചായിരുന്നു നാദിര്‍ഷയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ്.

കേസുമായി ബന്ധപ്പെട്ട് നാദിര്‍ഷ ഉള്‍പ്പെടെയുളളവരെ പോലീസ് ചോദ്യം ചെയ്ത് മൊഴിയെടുത്തിരുന്നു. ദിലീപ് ,നാദിര്‍ഷ എന്നിവരെ ആലുവ പോലീസ് ക്ലബ്ബില്‍ വിളിച്ചുവരുത്തി 13 മണിക്കൂര്‍ മൊഴിയെടുത്തതും അന്ന് വലിയ വാര്‍ത്തയായിരുന്നു.

ജയിലില്‍ നിന്നിറങ്ങിയശേഷം ദിലീപ് ചെയ്ത സിനിമകളിലൊന്നായിരുന്നു നാദിര്‍ഷ സംവിധാനം ചെയ്ത കേശു ഈ വീഡിന്റെ നാഥന്‍. ഹോട്ട്‌സ്റ്റാറിലൂടെയായിരുന്നു ചിത്രം റിലീസ് ചെയ്തത്.

Ads by Google
Monday 08 Dec 2025 12.38 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW