-->
മാതാ അമൃതാനന്ദമയിയെ കണ്ട് അനുഗ്രഹം തേടി ബോളിവുഡ് താരം മൗനി റോയ്. അമൃതാനന്ദമയിയെ സന്ദര്‍ശിച്ച് അനുഗ്രഹം തേടുന്ന ചിത്രങ്ങള്‍ താരം സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചു. അമ്മ എന്ന അടിക്കുറിപ്പോടെയാണ് ചിത്രങ്ങള്‍ പങ്കുവെച്ചത്.
അമൃതാനന്ദമയിയുടെ മടിയില്‍ തല ചായ്ച്ച് കിടക്കുന്ന മൗനിയെ ചിത്രങ്ങളില്‍ കാണാം. അമ്മയെ ആലിംഗനം ചെയ്യുന്ന ചിത്രവുമുണ്ട്. മഠത്തിലെ ആനയ്ക്ക് ഭക്ഷണം നല്‍കുന്ന വീഡിയോയും താരം ഇതിനൊപ്പം പങ്കുവെച്ചു. നിരവധി ആരാധകരാണ് മൗനി റോയിക്ക് ആശംസകള്‍ നേരുന്നത്.
നാഗകന്യക എന്ന സീരിയലിലൂടെ മലയാളി പ്രേക്ഷകര്‍ക്കും പ്രിയങ്കരിയായ നടിയാണ് മൗനി റോയ്. കൈലാസനാഥന്‍ എന്ന സീരിയലിലും താരം ശ്രദ്ധേയമായ വേഷം ചെയ്തിട്ടുണ്ട്. നിരവധി ബോളിവുഡ് ചിത്രങ്ങളിലും മൗനി അഭിനയിച്ചിട്ടുണ്ട്. സമൂഹമാധ്യമങ്ങളിലും സജീവമായ താരം ഇതിന് മുന്‍പും തന്റെ ആത്മീയ യാത്രകളുടെ വിശേഷം ആരാധകരുമായി പങ്കുവെച്ചിട്ടുണ്ട്.