Saturday, March 14, 2026 Last Updated 4 Min 2 Sec ago English Edition
Todays E paper
Ads by Google
Monday 08 Dec 2025 07.45 AM

തദ്ദേശ തെരഞ്ഞെടുപ്പിനുള്ള കൊട്ടിക്കലാശം കഴിഞ്ഞു ; ഇന്ന് നിശബ്ദ പ്രചരണം, നാളെ ഏഴു ജില്ലകള്‍ ബൂത്തിലേക്ക്

uploads/news/2025/12/814802/kalashakkott.jpg

തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിനുള്ള കൊട്ടിക്കലാശം കൂടി കഴിഞ്ഞതോടെ ഇന്ന് നിശബ്ദ പ്രചരണം. നാളെ കേരളത്തിലെ ഏഴു ജില്ലകള്‍ പോളിംഗ് ബൂത്തിലെത്തും. തദ്ദേശതിരഞ്ഞെടുപ്പില്‍ ആദ്യഘട്ടവോട്ടെടുപ്പിനുള്ള പരസ്യപ്രചാരണം തിരുവനന്തപുരം, കൊല്ലം, കൊച്ചി കോര്‍പ്പറേഷനുകളില്‍ ഉള്‍പ്പെടെ ഒരു മാസം നീണ്ട വാശിയേറിയ പ്രചാരണത്തിനാണ് സാക്ഷ്യം വഹിച്ചത്.

വികസനം മുഖ്യചര്‍ച്ചയായ തദ്ദേശതിരഞ്ഞെടുപ്പില്‍, ഒന്നാംഘട്ട വോട്ടെടുപ്പിന്റെ വാശിയേറിയ പ്രചാരണത്തിനാണ് സമാപനമായിരിക്കുന്നത്. തിരുവനനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി, കോട്ടയം, എറണാകുളം ജില്ലകളിലാണ് ആദ്യഘട്ട വോട്ടെടുപ്പ്. പലയിടത്തായി പലകേന്ദ്രങ്ങളില്‍ ആവേശത്തോടെ പ്രചാരണം കൊട്ടിക്കലാശിച്ചു.1995 മുതല്‍ ഇടതുപക്ഷം ഭരിക്കുന്ന തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലാണ് കഴിഞ്ഞിരിക്കുന്നത്.

ജില്ലകളിലെ പ്രധാന കേന്ദ്രങ്ങളിലെ നേതാക്കളെത്തിയാണ് കലാശക്കൊട്ടിന് നേതൃത്വം നല്‍കിയത്. സ്ഥാനാര്‍ഥികളും പാര്‍ട്ടി പ്രവര്‍ത്തകരും പലയിടത്തായി കലാശക്കൊട്ടിന് ഒത്തുകൂടി. സംഘര്‍ഷങ്ങള്‍ ഴിവാക്കന്‍ മാര്‍ഗ്ഗനിര്‍ദേശം പുറത്തിറക്കിയതിന് പുറമേ കലാശക്കൊട്ട് കേന്ദ്രങ്ങളിലും ജില്ലാ കേന്ദ്രങ്ങളിലും ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുടെ നിരീക്ഷണം ഉണ്ടായിരുന്നു. നാളെ രാവിലെ 7 മണി മുതല്‍ വൈകിട്ട് ആറു മണി വരെയാണ് വോട്ടെടുപ്പ്. ഇലക്‌ട്രോണിക് പോളിംഗ് സാധനങ്ങളുടെ വിതരണം ഇന്ന് രാവിലെ 9 ന് ആരംഭിച്ചു.

പ്രചാരണത്തിന്റെ അവസാന ദിവസം കോര്‍പ്പറേഷനിലെയും ജില്ലാ പഞ്ചായത്തിലെയും സ്ഥാനാര്‍ഥികള്‍ വാഹനപ്രചാരണം നടത്തി. ഗ്രാമീണമേഖലകളില്‍ കാല്‍നട പ്രകടനങ്ങള്‍ നടന്നു. അവസാനദിവസം മുതിര്‍ന്ന നേതാക്കളെ പങ്കെടുപ്പിച്ചുള്ള പ്രചാരണത്തില്‍ മുക്കിലും മൂലയിലും തിരഞ്ഞെടുപ്പ് ആവേശമാണ്. എഴു ജില്ലകളിലെ 471 ഗ്രാമപഞ്ചായത്തുകളിലാണ് മറ്റന്നാള്‍ വോട്ടെടുപ്പ് നടക്കുക. 75 ബ്ലോക് പഞ്ചായത്തുകളിലേക്കും ഏഴ് ജില്ലാ പഞ്ചായത്തുകളിലേക്കും 39 നഗരസഭകളിലേക്കും മൂന്ന് കോര്‍പ്പറേഷനുകളിലേക്കുമാണ് തിരഞ്ഞെടുപ്പ് നടക്കുക. ഒരു കോടി മുപ്പത്തിരണ്ട് ലക്ഷത്തിലേറെ പേര്‍ ചൊവാഴ്ച പോളിങ് ബൂത്തിലേക്ക്. വ്യാഴാഴ്ചയാണ് രണ്ടാംഘട്ട വോട്ടെടുപ്പ്.

Ads by Google
Monday 08 Dec 2025 07.45 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW