Thursday, March 19, 2026 Last Updated 4 Min 12 Sec ago English Edition
Todays E paper
Ads by Google
Sunday 07 Dec 2025 05.25 PM

സ്ഥാനാർഥിയുടെ വീട്ടിൽ മോഷണം: കൂടെയുണ്ടായിരുന്ന പ്രവർത്തകനെ സംശയം

uploads/news/2025/12/814767/police-jeep.gif
photo - facebook

പോത്തൻകോട്: യുഡിഎഫ് സ്ഥാനാർഥിയുടെ വീട്ടിൽ നിന്ന് 25,000 രൂപയും അര പവന്റെ സ്വർണ മോതിരവും മോഷണം പോയെന്ന് പരാതി. പോത്തൻകോട് പഞ്ചായത്ത് അയിരൂപ്പാറ വാർഡിലെ സ്ഥാനാർഥി ആർ. വിജയനാണ് പോത്തൻകോട് പോലീസിൽ പരാതി നൽകിയത്.

പ്രചാരണത്തിന് ഒപ്പമുണ്ടായിരുന്ന പ്രവർത്തകനാണ് മോഷണത്തിന് പിന്നിലെന്നാണ് സ്ഥാനാർഥി ആർ. വിജയൻ്റെ ആരോപണം.
പരാതി കെട്ടിച്ചമച്ചതാണോ എന്ന് പോത്തൻകോട് പൊലീസ് സംശയം പ്രകടിപ്പിച്ചു. സംഭവദിവസം വീട് പൂട്ടിപ്പോകാതെ വാതിൽ അടയ്ക്കാൻ മറന്നുപോയെന്നാണ് സ്ഥാനാർഥി പറയുന്നത്. കൂടാതെ, കയ്യിൽ കിടന്ന മോതിരം അന്ന് വീട്ടിൽ ഊരിവച്ചു എന്നും അദ്ദേഹം മൊഴി നൽകിയിട്ടുണ്ട്.

Ads by Google
Sunday 07 Dec 2025 05.25 PM
YOU MAY BE INTERESTED
Ads by Google
TRENDING NOW