Thursday, March 19, 2026 Last Updated 5 Min 5 Sec ago English Edition
Todays E paper
Ads by Google
Saturday 06 Dec 2025 08.07 PM

മലമ്പുഴയിലിറങ്ങിയ പുലിയെ പിടികൂടാൻ കൂട് സ്ഥാപിച്ച് വനം വകുപ്പ്; രാത്രിയാത്രാ നിയന്ത്രണം തുടരും

കഴിഞ്ഞ ശനിയാഴ്ച രാത്രിയാണ് പ്രദേശവാസികൾ സർക്കാർ സ്‌കൂൾ പരിസരത്ത് ആദ്യം പുലിയെ കണ്ടത്.
malambuzhha

മലമ്പുഴയിൽ സർക്കാർ സ്കൂളിന് സമീപം പുലിയിറങ്ങിയതോടെ കൂട് സ്ഥാപിച്ച് വനം വകുപ്പ്. ശനിയാഴ്ച രാത്രിയാണ് പ്രദേശവാസികൾ സർക്കാർ സ്‌കൂൾ പരിസരത്ത് ആദ്യം പുലിയെ കണ്ടത്. പിന്നാലെ വനം, ആർ ആർ ടി സംഘങ്ങളുടെ മുഴുവൻ സമയ നിരീക്ഷണവും ക്യാമറയും സ്ഥാപിച്ചിരുന്നു.

വീണ്ടും വെള്ളിയാഴ്ച രാത്രി പുലിയെ കണ്ടതായി നാട്ടുകാർ വിവരമറിയിച്ചിരുന്നു. ഇതോടെയാണ് ഉന്നതതല യോഗം ചേർന്ന് കൂട് സ്ഥാപിക്കാൻ തീരുമാനിച്ചത്. മലമ്പുഴയിലേക്ക് രാത്രിയാത്ര നിയന്ത്രണം ഇപ്പോഴും തുടരുകയാണ്.

മലമ്പുഴ ഗവ.ഹയർസെക്കൻഡറി സ്കൂൾ, ജവഹർ നവോദയ സ്കൂൾ, ഗിരിവികാസ്, മലമ്പുഴ പ്രാഥമികാരോഗ്യ കേന്ദ്രം, പൊലീസ് സ്റ്റേഷൻ, ജില്ലാ ജയിൽ, ജലസേചന വകുപ്പ് ക്വാർട്ടേഴ്സുകൾ ഉൾപ്പെടെയുള്ള സ്ഥലത്താണ് പുലി എത്തിയത്. പ്രദേശത്ത സ്‌കൂളുകളിലെ പ്രവർത്തന സമയത്തിലും ഇതോടെ, ക്രമീകരണങ്ങൾ ഏർപ്പെടുത്തി.

Ads by Google
Saturday 06 Dec 2025 08.07 PM
YOU MAY BE INTERESTED
Ads by Google
TRENDING NOW