Saturday, March 14, 2026 Last Updated 7 Min 17 Sec ago English Edition
Todays E paper
Ads by Google
Saturday 06 Dec 2025 11.31 AM

സ്ഥാനാർത്ഥിയെ ജാതിമതവർഗ്ഗ വിഭാഗം നോക്കി നിര്‍ത്തുന്ന രാഷ്ട്രീയ പാർട്ടികള്‍ കാണിക്കുന്നത് ശരിയോ? നിലപാടിലൂന്നിയ മറുപടിയുമായി മീനാക്ഷി

സാമൂഹിക പ്രശ്നങ്ങളില്‍ തന്റെ നിലപാടുകള്‍ പങ്കുവച്ചാണ് അവതാരകയും അഭിനേത്രിയുമായ മീനാക്ഷി ശ്രദ്ധിക്കപ്പെട്ടു തുടങ്ങിയത്. ഇപ്പോഴിതാ സ്ഥാനാര്‍ത്ഥികളെ ജാതിയും മതവും നോക്കി നിര്‍ത്തുന്നതില്‍ പാര്‍ട്ടികളെ കുറ്റം പറയാനാകുമോ എന്ന ചോദ്യത്തിന് വിശദീകരിച്ച മറുപടി നല്‍കുകയാണ് മീനാക്ഷി.
Meenakshi
Meenakshi about choosing election candidates (Image Source: Facebook)

കണ്മുന്നിലൂടെ വളർന്ന് പ്രേക്ഷകരുടെ ഹൃദയം നേടിയെടുത്ത അഭിനേത്രിയും അവതാരകയുമാണ് മീനാക്ഷി. ബാലതാരമായി മലയാളി പ്രേക്ഷകർക്ക് മുന്നിലെത്തിയ താരം പിന്നീട് അവതാരകയായിട്ടാണ് പ്രേക്ഷകരുടെ ഇഷ്ടം നേടിയെടുത്തത്. അടുത്തിടെയായി സാമൂഹിക വിഷയങ്ങളിൽ തന്റെ നിലപാടുകൾ പങ്കിടുന്നത് വഴി താരം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. സോഷ്യല്‍ മീഡിയയില്‍ മീനാക്ഷി പങ്കുവയ്ക്കുന്ന പോസ്റ്റുകള്‍ ഏറെ ചർച്ചയാകാറുണ്ട്.
അടുത്തിടെ ഈശ്വര വിശ്വാസത്തെക്കുറിച്ചും നിരീശ്വരവാദത്തെക്കുറിച്ചും നടിയും മീനാക്ഷി പങ്കുവച്ച കുറിപ്പ് വൈറലായി മാറിയിരുന്നു. നെഗറ്റീവ് പോസിറ്റീവ് കമന്റുകളടക്കം മീനാക്ഷിയുടെ പോസ്റ്റിനു താഴെ നിറഞ്ഞിരുന്നു.
ഇപ്പോഴിതാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മീനാക്ഷി പങ്കുവച്ച പോസ്റ്റാണ് ശ്രദ്ധിക്കപെടുന്നത്. സ്ഥാനാർത്ഥിയെ നിശ്ചയിക്കുമ്പോള്‍ ആ ഭാഗത്ത് കൂടുതലുള്ള ജാതിമതവർഗ്ഗ വിഭാഗത്തില്‍ നിന്നുള്ള ഒരാളെ നിർത്തുന്നത് രാഷ്ട്രീയ പാർട്ടികള്‍ കാണിക്കുന്നത് ശരിയാണോ എന്ന ഒരാളുടെ ചോദ്യത്തിന് മറുപടി പറയുന്നത് പോലെയാണ് മീനാക്ഷിയുടെ പോസ്റ്റ്. ഇക്കാര്യത്തില്‍ രാഷ്ട്രീയ പാർട്ടികള്‍ മാത്രമല്ല കുറ്റക്കാരെന്നും ആ നാട്ടിലുള്ള ആളുകളുടെ ‘എന്റെ കൂട്ടത്തില്‍ പെട്ടയാള്‍’ എന്ന ചിന്തയാണ് കാര്യങ്ങള്‍ ഇങ്ങനെയാക്കുന്നതെന്നാണ് മീനാക്ഷി പറയുന്നത്.
‘‘ചോദ്യം: ഒരു നാട്ടിലെ സ്ഥാനാർത്ഥിയെ നിശ്ചയിക്കുമ്പോള്‍ ആ ഭാഗത്ത് കൂടുതലുള്ള ജാതി മത വർഗ്ഗ വിഭാഗത്തില്‍ നിന്നുള്ള ഒരാളെ നിർത്തുന്നത് രാഷ്ട്രീയ പാർട്ടികള്‍ കാണിക്കുന്നത് ശരിയാണോ?
ഉത്തരം: രാഷ്ട്രീയം മനസ്സിലാക്കാൻ ശ്രമിക്കാറുണ്ട് എന്നാലും എന്റെ അറിവില്‍ അഭിപ്രായത്തില്‍ ശരിയല്ല എന്നുത്തരം... പക്ഷെ ഈ കാര്യത്തില്‍ രാഷ്ട്രീയ പാർട്ടികളാണോ പൂർണ്ണമായും കുറ്റക്കാർ അല്ല. ആ നാട്ടിലുള്ള ആളുകളുടെ എന്റെ കൂട്ടത്തില്‍ പെട്ടയാള്‍ എന്ന ചിന്തയാണ് കാര്യങ്ങള്‍ ഇങ്ങനെയാക്കുന്നത്... ജനാധിപത്യം നല്ലതാണോ എന്ന് ചോദിച്ചാല്‍ തീർച്ചയായും നല്ലതാണ് പക്ഷെ അത് പൂർണ്ണമായും ശരിയാണോ എന്ന് ചോദിച്ചാല്‍ അല്ല എന്നും പറയേണ്ടി വരുന്നു, കാരണം ആ നാട്ടില്‍ ഏറ്റവും കൂടുതല്‍ ഉള്ള (വിഭാഗത്തിന്) വർക്ക് അനുകൂലമാവും ജനാധിപത്യമെന്ന ഭൂരിപക്ഷ തീരുമാനം.
പുതു തലമുറയ്ക്ക് ആധുനിക വിദ്യാഭ്യാസം വഴി ആധുനിക പൗരബോധത്തിലെത്താനായാല്‍... അവിടെ എന്റെ ആള്‍ക്കാർ എന്ന വ്യക്തിഗത ചിന്തകള്‍ ഇല്ലാതായാല്‍... തന്നെ പോലെ തന്നെ അവകാശങ്ങളും പ്രാധാന്യമുള്ളയാളാണ് അപ്പുറത്തെന്നും തിരിച്ചറിയുന്നിടത്ത് ജനാധിപത്യം എന്നത് അതിന്റെ പൂർണ്ണ അർത്ഥത്തില്‍ ശരിയാവുക തന്നെ ചെയ്യും...’’ എന്നാണ് മീനാക്ഷി കുറിച്ചിരിക്കുന്നത്. പതിവു പോലെ മീനാക്ഷിയുടെ ഈ പോസ്റ്റും വലിയ തോതില്‍ ശ്രദ്ധിക്കപ്പെടുന്നുണ്ട്. പലരും ഇതിന് താഴെ തങ്ങളുടെ അഭിപ്രായങ്ങളും നിലപാടുകളും പിന്തുണകളും കമന്റുകളിലൂടെ പങ്കുവയ്ക്കുന്നുണ്ട്.

Ads by Google
Ads by Google
LATEST NEWS
TRENDING NOW