Sunday, March 15, 2026 Last Updated 51 Min 34 Sec ago English Edition
Todays E paper
Ads by Google
Saturday 06 Dec 2025 12.25 PM

ഊന്നുവടിയുമായി വന്ദേഭാരതില്‍ വന്നിറങ്ങി ചാക്കോച്ചന്‍; താരത്തിന് ഇതെന്ത് പറ്റിയെന്ന് ആരാധകര്‍

actor, viral

നടന്‍ കുഞ്ചാക്കോ ബോബന്റെ വീഡിയോ ആണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നത്. ഊന്നുവടിയുമായി വന്ദേഭാരതില്‍ വന്നിറങ്ങിയ ചാക്കോച്ചനെ വീഡിയോയില്‍ കാണാന്‍ സാധിക്കും. കണ്ണൂരില്‍ ജ്വല്ലറിയുടെ ഉദ്ഘാടനത്തിന് വന്ദേഭാരതില്‍ വന്നിറങ്ങിയതായിരുന്നു നടന്‍.

കാലിന് പരുക്കേറ്റ നിലയില്‍ വേച്ചു നടക്കുന്ന കുഞ്ചാക്കോ ബോബന്റെ കണങ്കാലിന് കെട്ടുമുണ്ട്. വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായതോടെ കുഞ്ചാക്കോ ബോബന് എന്ത് പറ്റിയതാണെന്ന് ആരാധകര്‍ ചോദിക്കുന്നു. അതേസമയം ബാഡ്മിന്റണ്‍ കളിക്കുന്നതിനിടെ താരത്തിന്റെ കാലിന് പരുക്കേറ്റതാണ് എന്നാണ് വിവരം.

അതേസമയം ' ഓഫിസര്‍ ഓണ്‍ ഡ്യൂട്ടി' എന്ന ചിത്രമാണ് കുഞ്ചാക്കോ ബോബന്‍ നായകനായി അവസാനം പുറത്തിറങ്ങിയ ചിത്രം. മഹേഷ് നാരായണന്‍ സംവിധാനം ചെയ്യുന്ന ' പാട്രിയറ്റ്' എന്ന ചിത്രത്തിലാണ് ചാക്കോച്ചന്‍ ഇപ്പോള്‍ അഭിനയിച്ചു കൊണ്ടിരിക്കുന്നത്.

Ads by Google
Ads by Google
LATEST NEWS
TRENDING NOW