Thursday, March 12, 2026 Last Updated 6 Min 10 Sec ago English Edition
Todays E paper
Ads by Google
Saturday 06 Dec 2025 08.29 AM

രാഹുല്‍ മാങ്കൂട്ടത്തില്‍ ഒളിവ് ജീവിതം തുടരുന്നു ; മുന്‍കൂര്‍ജാമ്യ ഹര്‍ജി ഇന്ന് ഹൈക്കോടതിയില്‍

uploads/news/2025/12/814584/rahul-mankootathil.jpg

കൊച്ചി: ബലാത്സംഗക്കേസില്‍ ഒളിവില്‍ പോയെങ്കിലും രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും. തിരുവനന്തപുരം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി വിധി ചോദ്യം ചെയ്ത് കഴിഞ്ഞദിവസമാണ് രാഹുല്‍ മാങ്കുട്ടത്തില്‍ ഹൈക്കോടതിയില്‍ എത്തിയത്. ജസ്റ്റിസ് കെ ബാബു അധ്യക്ഷനായ സിംഗിള്‍ ബെഞ്ച് ആണ് മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നത്.

അതിനിടയില്‍ പത്തു ദിവസമായിട്ടും രാഹുല്‍ മാങ്കുട്ടത്തിലിനെ പോലീസിന് കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. രാഹുല്‍ മാങ്കൂട്ടത്തിലിനെ രക്ഷപ്പെടാന്‍ സഹായിച്ച ഡ്രൈവര്‍ ആല്‍വിനെയും ഓഫീസ് സ്റ്റാഫ് ഫസലിനെയും പ്രത്യേക അന്വേഷണ സംഘം പ്രതിചേര്‍ത്തിരുന്നു. ഇരുവര്‍ക്കും നോട്ടീസ് നല്‍കിയ ശേഷം വീണ്ടും ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

കഴിഞ്ഞ ദിവസമാണ് ഇരുവരെയും എസ്ഐടി കസ്റ്റഡിയിലെടുത്തത്. ശേഷം തിരുവനന്തപുരത്തേക്ക് കൊണ്ടുപോയി ചോദ്യം ചെയ്തു. രാഹുലിനെ ഇവര്‍ ബാഗലൂരില്‍ എത്തിച്ചത് ഹോണ്ട അമേസ് കാറിലാണെന്നും എസ്ഐടി കണ്ടെത്തി. ഈ കാര്‍ കസ്റ്റഡിയിലെടുത്ത് കേരളത്തിലെത്തിച്ചിട്ടുണ്ട്. ബാഗലൂരില്‍ നിന്ന് മറ്റൊരു കാറിലാണ് രാഹുല്‍ കര്‍ണാടകത്തിലേക്ക് കടന്നത്.

ബലാത്സംഗക്കുറ്റം നിലനില്‍ക്കില്ലെന്നാണ് മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ രാഹുല്‍ മാങ്കൂട്ടത്തിലിന്റെ വാദം. മുഖ്യമന്ത്രിക്ക് പരാതി നല്‍കിയത് നടപടിക്രമങ്ങള്‍ക്ക് വിരുദ്ധമാണ്. പൊലീസിനാണ് ആദ്യം പരാതി നല്‍കേണ്ടത് എന്നുമാണ് രാഹുല്‍ മാങ്കൂട്ടത്തിലിന്റെ വാദം.

പരാതിക്കാരിയുടെ എല്ലാ ആക്ഷേപങ്ങളിലും തനിക്ക് മറുപടിയുണ്ട്. ഇക്കാര്യത്തില്‍ അന്വേഷണ സംഘത്തിന് വിശദീകരണം നല്‍കാന്‍ തയ്യാറാണ്. അന്വേഷണവുമായി സഹകരിക്കാന്‍ തയ്യാറാണ്. തെളിവുകള്‍ നല്‍കാന്‍ സാവകാശം വേണം. എസ്ഐടിക്ക് മുന്നില്‍ തന്റെ വാദം സാധൂകരിക്കാനായില്ലെങ്കില്‍ കീഴടങ്ങാന്‍ തയ്യാറാണെന്നുമാണ് രാഹുല്‍ മാങ്കൂട്ടത്തിലിന്റെ വാദം.

Ads by Google
Saturday 06 Dec 2025 08.29 AM
YOU MAY BE INTERESTED
Ads by Google
TRENDING NOW