Thursday, March 19, 2026 Last Updated 5 Min 13 Sec ago English Edition
Todays E paper
Ads by Google
Friday 05 Dec 2025 05.14 PM

പൊലീസും ആമീനും എത്തിയില്ല, മോഷണ പരാതിയിൽ പരിശോധന നടക്കാത്തതിനാൽ ജയിലിലേക്ക് മടങ്ങി മോൻസൺ മാവുങ്കൽ

മോൻസൺ ജയിലിൽ നിന്നെത്തിയെങ്കിലും പൊലീസും ആമീനും എത്താത്തതിനാൽ പരിശോധന നടന്നില്ല.
monson mavunkkal

പുരാവസ്തു തട്ടിപ്പ് കേസിൽ ജയിലിൽ കഴിയുന്ന മോൻസൺ മാവുങ്കലിന്‍റെ വീട്ടിൽ മോഷണമെന്ന പരാതിയിൽ വീട്ടിലെ സാധനങ്ങൾ തിട്ടപ്പെടുത്താൻ മോൻസൺ ജയിലിൽ നിന്നെത്തിയെങ്കിലും പൊലീസും ആമീനും എത്താത്തതിനാൽ പരിശോധന നടന്നില്ല.

കലൂരിലെ വാടക വീട്ടിൽ നിന്ന് മോൻസൺ ജയിലിലായിരുന്ന സമയത്താണ് 20 കോടിയുടെ വസ്തുക്കൾ മോഷണം പോയെന്ന പരാതി ഉയർന്നത്. പൊലീസ് അന്വേഷണം കാര്യക്ഷമമല്ല എന്ന് കാട്ടി മോൻസൺ കോടതിയെ സമീപിച്ചതിന് പിന്നാലെ പരിശോധന നടത്താൻ കോടതി നിർദേശം നൽകിയിരുന്നു. തുടര്‍ന്ന് ഒരു ദിവസത്തെ പരോളിന് മോൻസൺ എത്തിയിരുന്നെങ്കിലും ആമീനും അഡ്വക്കേറ്റ് കമ്മീഷണറും എത്താത്തതിനാൽ മോൻസൺ ജയിലിലേക്ക് മടങ്ങി. പൊലീസ് മനപ്പൂർവം താമസിപ്പിക്കുന്നു എന്നാണ് മോൻസന്റെ അഭിഭാഷകൻ നല്‍കുന്ന വിശദീകരണം.

Ads by Google
Friday 05 Dec 2025 05.14 PM
YOU MAY BE INTERESTED
Ads by Google
TRENDING NOW