Thursday, March 19, 2026 Last Updated 36 Min 41 Sec ago English Edition
Todays E paper
Ads by Google
Friday 05 Dec 2025 02.36 PM

കിച്ചണ്‍ ബിൻ പദ്ധതിയിൽ വൻ അഴിമതി'; നടന്നത് കോടികളുടെ അഴിമതിയെന്ന് ബിജെപി ആരോപണം

5,000 ബിൻ മാത്രമാണ് വിതരണം ചെയ്തതെന്നും പിന്നീട് അത് 60,000 എന്ന് പെരുപ്പിച്ച് കാട്ടിയെന്നും ബിജെപി നേതൃത്വം ആരോപിച്ചു.
bjp

തിരുവനന്തപുരം നഗരസഭയില്‍ നടപ്പിലാക്കിയ കിച്ചണ്‍ ബിൻ പദ്ധതിയിൽ വൻ അഴിമതിയെന്ന് ബിജെപി. 5,000 ബിൻ മാത്രമാണ് വിതരണം ചെയ്തതെന്നും പിന്നീട് അത് 60,000 എന്ന് പെരുപ്പിച്ച് കാട്ടിയെന്നും ബിജെപി നേതൃത്വം ആരോപിച്ചു.

കോടിക്കണക്കിന് രൂപയുടെ അഴിമതിയാണ് നടന്നിട്ടുള്ളത്. കൊയമ്പത്തൂര്‍ ആസ്ഥാനമായ ഒമേഗാ എക്കോടെക് എന്ന സ്ഥാപനത്തിന് മാനദണ്ഡങ്ങളെല്ലാം മറികടന്നാണ് ടെണ്ടര്‍ നൽകിയതെന്നും ആരോപണ വിധേയരെ തന്നെ അന്വേഷണം ഏൽപ്പിച്ച് വിജിലൻസ് അന്വേഷണം പോലും വഴിതെറ്റിച്ചെന്നുമാണ് ബിജെപി ആക്ഷേപിക്കുന്നത്.

സിപിഎം നേതാക്കൾ റോഡ് നിര്‍മ്മാണത്തി​െ​ന്‍റ പേരിൽ കോടികൾ കൈപ്പറ്റിയിട്ടുണ്ടെന്നും വിവരങ്ങൾ വരും ദിവസങ്ങളിൽ തെളിവു സഹിതം പുറത്ത് വിടുമെന്നുമാണ് ബിജെപി നേതാക്കൾ മുന്നറിയിപ്പ് നല്‍കി.

Ads by Google
Friday 05 Dec 2025 02.36 PM
YOU MAY BE INTERESTED
Ads by Google
TRENDING NOW