Saturday, March 14, 2026 Last Updated 18 Min 1 Sec ago English Edition
Todays E paper
Ads by Google
Friday 05 Dec 2025 10.18 AM

പബ്ബില്‍ ആരാധകര്‍ക്കുനേരെ അശ്ലീലആംഗ്യം; ഷാരൂഖ് ഖാന്റെ മകന്‍ ആര്യന്‍ ഖാന്‍ വിവാദത്തില്‍

aryan-khan-

ഷാരൂഖ് ഖാന്റെ മകനും സംവിധായകനുമായ ആര്യന്‍ ഖാന്‍ വിവാദത്തില്‍. ബംഗളൂരുവിലെ പബ്ബില്‍ നിന്നുളള വീഡിയോ വൈറലായതോടെ സാമൂഹികമാധ്യമങ്ങളില്‍ കടുത്ത വിമര്‍ശനമാണ് ഉയരുന്നത്. ആരാധകര്‍ക്കുനേരെ ആര്യന്‍ അശ്ലീലആംഗ്യം കാണിക്കുന്ന വീഡിയോയാണ് പുറത്തുവന്നത്.

നവംബര്‍ 28 ന് ബംഗളൂരു അശോക് നഗറിലെ പബ്ബില്‍ ആര്യന്‍ എത്തിയിരുന്നു. ഇവിടെനിന്നുളള ദൃശ്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. ദൃശ്യത്തില്‍ ആദ്യം ജനക്കൂട്ടത്തിന് നേരെ കൈവീശികാണിച്ച ആര്യന്‍ , പിന്നീട് നടുവിരല്‍ ഉയര്‍ത്തിക്കാണിക്കുന്നതായി കാണാം. ഒരു എംഎല്‍എയുടെയും മറ്റൊരു മന്ത്രിയുടെയും മകനും ആര്യനൊപ്പമുണ്ടായിരുന്നു. ആര്യന്റെ സുഹൃത്തുക്കളാണ് ഇരുവരും.

വീഡിയോ വൈറലായതോടെ ആര്യന്റെ പ്രവൃത്തിയെ ചോദ്യംചെയ്ത് സാമൂഹികമാധ്യമ ഉപയോക്താക്കള്‍ രംഗത്തെത്തി. ആര്യനെതിരെ രൂക്ഷവിമര്‍ശനമാണ് ഉയരുന്നത്. വിഷയത്തില്‍ പോലീസ് നടപടിയെടുക്കണമെന്നും ആവശ്യമുയരുന്നുണ്ട്.

Ads by Google
Ads by Google
LATEST NEWS
TRENDING NOW