Saturday, March 14, 2026 Last Updated 8 Min 0 Sec ago English Edition
Todays E paper
Ads by Google
Friday 05 Dec 2025 08.48 AM

ഇന്‍ഡിഗോ 550 സര്‍വീസുകള്‍ റദ്ദാക്കി ; വലഞ്ഞ് രോഗികള്‍ അടക്കമുള്ള യാത്രക്കാര്‍ ; കുടുങ്ങിയവരില്‍ മലയാളികളും

uploads/news/2025/12/814496/indigo.jpg

കൊച്ചി: ഇന്‍ഡിഗോ വിമാനസര്‍വ്വീസ് റദ്ദാക്കിയതിനെ തുടര്‍ന്ന് വലഞ്ഞ് രോഗികള്‍ അടക്കമുള്ള യാത്രക്കാര്‍. ഇന്നലെ രാവിലെ ആറുമണിക്ക് പുറപ്പെടേണ്ട ഇന്‍ഡിഗോ വിമാനം ഇനിയും പുറപ്പെടാത്തതിനെ തുടര്‍ന്ന് ഗുവാഹത്തി വിമാനത്താവളത്തില്‍ 24 മണിക്കൂറിലേറെയായി നാല്‍പതോളം മലയാളികള്‍ കുടുങ്ങിക്കിടക്കുന്നു. ഇന്നലെ മാത്രം 550 സര്‍വീസുകളാണ് റദ്ദാക്കിയത്.

കമ്പനിയുടെ 20 വര്‍ഷത്തെ ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിസന്ധിയാണ് നിലവില്‍ ഉണ്ടായിരിക്കുന്നത്. എല്ലാ ഉപഭോക്താക്കളോടും പങ്കാളികളോടു ഹൃദയംഗമമായ ക്ഷമാപണം നടത്തുന്നു എന്ന് ഇന്‍ഡിഗോ വ്യക്തമാക്കി. അടുത്ത മൂന്ന് ദിവസം കൂടുതല്‍ സര്‍വീസുകളെ ബാധിക്കുമെന്നും വിമാനക്കമ്പനി അറിയിച്ചിട്ടുണ്ട്. ഡിസംബര്‍ എട്ടിനു ശേഷം സര്‍വീസുകള്‍ കുറയ്ക്കുമെന്ന് ഇന്‍ഡിഗോ ഡിജിസിഎയെ അറിയിച്ചു. ഫെബ്രുവരി 10ഓടെ മാത്രമേ സര്‍വീസുകള്‍ സാധാരണ നിലയിലേക്ക് എത്തൂ എന്നും വ്യക്തമാക്കിയിട്ടുണ്ട്.

പ്രതിസന്ധി യുടെ ആഘാതം കുറയ്ക്കുന്നതിനും സാധാരണ നില പുനഃസ്ഥാപിക്കുന്നതിനും ശ്രമം തുടരുന്നുവെന്നും കമ്പനി അറിയിച്ചു. ഫെബ്രുവരി 10 വരെ പൈലറ്റുമാര്‍ക്കുള്ള പുതിയ ഫ്ലൈറ്റ് ഡ്യൂട്ടി സമയ പരിധി മാനദണ്ഡങ്ങളില്‍ ഇന്‍ഡിഗോ ഇളവ് തേടിയിട്ടുണ്ട്. ഇളവുകള്‍ അവലോകനത്തിനായി സമര്‍പ്പിക്കാന്‍ ഡിജിസിഎ ആവശ്യപ്പെട്ടു.

പുലര്‍ച്ചെ പുറപ്പെടേണ്ട തിരുവനന്തപുരം ഷാര്‍ജ വിമാനം ഇതുവരേയും പുറപ്പെടാത്തതിനാല്‍ നിരവധി യാത്രക്കാര്‍ പ്രതിസന്ധിയിലായി. പുലര്‍ച്ചെ 01.05 ന് പുറപ്പെടേണ്ട വിമാനം അനിശ്ചിതമായി വൈകുകയാണ്. രോഗികള്‍ അടക്കമുള്ളവര്‍ മണിക്കൂറുകളായി വിമാനത്താവളത്തില്‍ തുടരുകയാണ്. വിമാനം എപ്പോള്‍ പുറപ്പെടുമെന്ന് ഇന്‍ഡിഗോ എയര്‍ലൈന്‍സ് വ്യക്തമാക്കിയിട്ടില്ല.

വിഷയം കമ്പനി കൈകാര്യം ചെയ്യുന്ന രീതിയില്‍ കേന്ദ്ര സര്‍ക്കാര്‍ കടുത്ത അതൃപ്തി അറിയിച്ചു. കേന്ദ്ര വ്യോമയാന മന്ത്രി കെ രാം മോഹന്‍ നായിഡു, ഇന്‍ഡിഗോ മേധാവികളുമായി കൂടിക്കാഴ്ച നടത്തിയിട്ടുണ്ട്.

Ads by Google
Friday 05 Dec 2025 08.48 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW