Sunday, March 15, 2026 Last Updated 13 Min 14 Sec ago English Edition
Todays E paper
Ads by Google
Friday 05 Dec 2025 08.24 AM

' തീയില്‍ ശുദ്ധീകരിക്കപ്പെട്ടതുപോലെ' ; ഒന്നാം വിവാഹവാര്‍ഷിക ദിനത്തില്‍ കുറിപ്പുമായി ശോഭിത ധുലിപാല

post

ഒന്നാം വിവാഹവാര്‍ഷിക ദിനത്തില്‍ ഹൃദയസ്പര്‍ശിയായ കുറിപ്പ് പങ്കുവച്ച് ശോഭിത ധുലിപാല. വിവാഹച്ചടങ്ങുകളുടെ മനോഹരമായ ഹൈലൈറ്റ് വീഡിയോയും ശോഭിത ആരാധകര്‍ക്കായി പങ്കുവച്ചു. ഭാര്യയുടെ പോസ്റ്റിന് താഴെ നാഗ ചൈതന്യ കമന്റുമായി എത്തി.

'' കാറ്റ് എപ്പോഴും വീശുന്നത് സ്വഗൃഹത്തിലേക്കാണ്. ഡെക്കാണില്‍ തിരിച്ചെത്തി, ഭര്‍ത്താവ് എന്ന് ഞാന്‍ വിളിക്കുന്ന മനുഷ്യനോടൊപ്പം സൂര്യനെ ചുറ്റിയുളള ഒരു വര്‍ഷത്തെ ഒരു യാത്ര. ഞാന്‍ പുതിയ ഒരാളായി മാറിയതുപോലെ തോന്നുന്നു. തീയില്‍ ശുദ്ധീകരിക്കപ്പെട്ടതുപോലെ. ഭാര്യയായിട്ട് ഒരു വര്‍ഷം.''- വിവാഹ വീഡിയോയ്‌ക്കൊപ്പം ശോഭിത കുറിച്ചു.

ഭാര്യയുടെ ഈ പോസ്റ്റിന് താഴെ നാഗ ചൈതന്യ കമന്റും ചെയ്തിട്ടുണ്ട്. '' നിന്റെ യാത്രയുടെ ഭാഗമാകാന്‍ കഴിഞ്ഞതില്‍ ഞാന്‍ സന്തോഷിക്കുന്നു പ്രിയപ്പെട്ടവളേ. നിന്നെ എന്നെന്നേക്കുമായി സ്‌നേഹിക്കുന്നു, വിവാഹവാര്‍ഷികാശംസകള്‍.'' എന്നായിരുന്നു നാഗചൈതന്യയുടെ കമന്റ്.

കഴിഞ്ഞ വര്‍ഷം ഡിസംബര്‍ 4നാണ് നാഗചൈതന്യയും ശോഭിത ധുലിപാലയും വിവാഹിതരാകുന്നത്. നടി സാമന്തയായിരുന്നു നാഗചൈതന്യയുടെ ആദ്യ ഭാര്യ. 2017ല്‍ വിവാഹിതരായ ഇവര്‍ 2021ല്‍ വിവാഹമോചിതരായി. ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് സാമന്തയും സംവിധായകനും നിര്‍മാതാവുമായ രാജ് നിഡിമോരും തമ്മിലുളള വിവാഹം കഴിഞ്ഞു.

Ads by Google
Ads by Google
LATEST NEWS
TRENDING NOW