-->
മകളുടെ വിവാഹക്കാര്യങ്ങളെക്കുറിച്ച് ചോദിച്ചവര്‍ക്ക് മറുപടി നല്‍കി നടി മഞ്ജു പിളള. മകള്‍ സ്വന്തമായി പഠിച്ച് ജോലി വാങ്ങിയതിന് ശേഷം മാത്രമേ കല്യാണത്തെക്കുറിച്ച് ആലോചിക്കുന്നുളളൂ എന്ന് മഞ്ജു പിളള പറഞ്ഞു. മകള്‍ ദയ സുജിത്തിന്റെ യൂട്യൂബ് വ്‌ളോഗില്‍ ആരാധകരും ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കുകയായിരുന്നു ഇരുവരും.
കുട്ടിയുടെ കല്യാണക്കാര്യങ്ങള്‍ എങ്ങനെ പോകുന്നു എന്നായിരുന്നു ചോദ്യം. കുട്ടിയുടെ കല്യാണക്കാര്യം മിണ്ടിപ്പോകരുത് , ആദ്യം അവള്‍ ഒരു ജോലി വാങ്ങട്ടെ, എന്നിട്ട് കല്യാണം ഒക്കെ നോക്കാം എന്നായിരുന്നു മഞ്ജു പിളളയുടെ മറുപടി.
ദയ പ്രാര്‍ഥിച്ച് കിട്ടിയ മകളാണ് എന്നും മഞ്ജു പിളള വീഡിയോയില്‍ പറയുന്നുണ്ട്. എനിക്ക് പെണ്‍കുട്ടികളെയാണ് കൂടുതല്‍ ഇഷ്ടം. പെണ്‍കുഞ്ഞ് ആയിരിക്കണേ എന്നാണ് ഞാന്‍ ഡെലിവറി സമയത്ത് പ്രാര്‍ഥിച്ചത്. അങ്ങനെ പ്രാര്‍ഥിച്ചു കിട്ടിയ സന്താനമാണ് ദയ. പക്ഷേ സിനിമയില്‍ എനിക്ക് കിട്ടിയത് മുഴുവന്‍ ആണ്‍കുട്ടികളെയാണ്. അതെന്തുകൊണ്ടാണെന്ന് അറിയില്ല. അതുകൊണ്ടുതന്നെ ആണ്‍കുട്ടികളുമായാണ് ഞാന്‍ കൂടുതല്‍ ക്ലോസ്. വളരെ ക്ലോസായിട്ടുളള ഒരുപാട് കുട്ടികള്‍ എനിക്കുണ്ട്.
സിംഗിള്‍ ആണോ എന്ന ചോദ്യത്തിന് നിലവില്‍ സിംഗിളാണെന്നും മിംഗിള്‍ ആവാന്‍ താത്പര്യമില്ലെന്നും മഞ്ജു പിളള മറുപടി നല്‍കി. താനും സിംഗിള്‍ ആണെന്ന് മകള്‍ ദയ പറഞ്ഞു. മകളുടെ ഫാഷന്‍ സെന്‍സ് തനിക്ക് ഒരുപാട് ഇഷ്ടമാണെന്നും മഞ്ജു വ്യക്തമാക്കി. ഇറ്റലിയില്‍ ഫാഷന്‍ ഡിസൈനിങ് കോഴ്‌സ് പൂര്‍ത്തിയാക്കിയാണ് ദയ നാട്ടിലെത്തിയത്.
അമ്മ സ്ട്രിക്ട് ആണോ എന്ന ചോദ്യത്തിന് ചില്‍ ആണെന്നായിരുന്നു മകള്‍ ദയയുടെ മറുപടി. ജനറേഷന് ഒത്ത് മാറാനും മക്കളെ മനസ്സിലാക്കാനും അമ്മയ്ക്ക് കഴിഞ്ഞിട്ടുണ്ടെന്നും ദയ പറഞ്ഞു.
ക്യാമറമാന്‍ സുജിത്ത് വാസുദേവായിരുന്നു മഞ്ജു പിളളയുടെ ഭര്‍ത്താവ്. എന്നാല്‍ അടുത്തിടെ ഇരുവരും തമ്മില്‍ വേര്‍പിരിഞ്ഞു. മഞ്ജുപിളളയുടെയും സുജിത്തിനെറയും ഏക മകളാണ് ദയ. സയയും സമൂഹമാധ്യമങ്ങളില്‍ വൈറല്‍ താരമാണ്. താരത്തിന്റെ യൂട്യൂബ് വ്മളാഗുകള്‍ക്കും നിരവധി കാഴ്ചക്കാരുണ്ട്.