Sunday, March 15, 2026 Last Updated 58 Min 2 Sec ago English Edition
Todays E paper
Ads by Google
Thursday 04 Dec 2025 01.45 PM

കല്‍ക്കി 2 വില്‍ ദീപികയ്ക്ക് പകരം പ്രിയങ്ക ചോപ്ര; ആരാധക പ്രതികരണമിങ്ങനെ

replace

പ്രഭാസിനെ നായകനാക്കി നാഗ് അശ്വിന്‍ സംവിധാനം ചെയ്ത ചിത്രമാണ് കല്‍ക്കി 2898 എഡി.അമിതാഭ് ബച്ചന്‍, കമല്‍ ഹാസന്‍ തുടങ്ങിയ താരങ്ങള്‍ അണിനിരന്ന ചിത്രത്തില്‍ ദീപിക പദുക്കോണ്‍ ആയിരുന്നു നായിക.

എന്നാല്‍ ചിത്രത്തിന്റെ രണ്ടാം ഭാഗത്തില്‍ നിന്ന് ദീപിക പിന്മാറിയത് വലിയ വാര്‍ത്തയായി മാറിയിരുന്നു. നിര്‍മാതാക്കളുമായുണ്ടായ അഭിപ്രായവ്യത്യാസങ്ങളെ തുടര്‍ന്നാണ് ദീപിക ചിത്രത്തില്‍ നിന്ന് പിന്മാറിയതെന്നാണ് റിപ്പോര്‍ട്ടുകള്‍. ദീപികയ്്ക്ക് പകരം ആരായിരിക്കും ആ റോളിലേക്ക് വരുക എന്ന ചര്‍ച്ചയും ആരാധര്‍ക്കിടയില്‍ നടന്നിരുന്നു. ഇപ്പോഴിതാ കല്‍ക്കി 2 ല്‍ ദീപികയുടെ വേഷം പ്രിയങ്ക ചോപ്ര ചെയ്യും എന്നാണ് ആരാധകര്‍ പറയുന്നത്.

എന്നാൽ എസ് എസ് രാജമൗലി ചിത്രം വാരാണസിയുടെ ഷൂട്ടിങ് പൂർത്തിയായാൽ മാത്രമേ പ്രിയങ്കയ്ക്ക് കൽക്കി 2വിന്റെ ഭാ​ഗമാകാൻ കഴിയുകയുള്ളൂ. ആദ്യ ഭാ​ഗത്തിന്റെ തുടർച്ചയായിരുന്നിട്ടു കൂടി രണ്ടാം ഭാ​ഗത്തിൽ മറ്റൊരു നായികയെ അണിയറപ്രവർത്തകർ എങ്ങനെ അവതരിപ്പിക്കുമെന്നാണ് ആരാധകർ ഉറ്റു നോക്കുന്നത്.

മഹാനടി എന്ന ചിത്രത്തിന് ശേഷം നാ​ഗ് അശ്വിൻ സംവിധാനം ചെയ്ത ചിത്രമാണ് കൽക്കി. 650 കോടി ബജറ്റിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. 1000 കോടിയിലേറെ ചിത്രം ബോക്സോഫീസിൽ കളക്ട് ചെയ്യുകയും ചെയ്തു. 2027 ൽ ചിത്രത്തിന്റെ രണ്ടാം ഭാ​ഗം റിലീസ് ചെയ്യുമെന്നാണ് വിവരം.

Ads by Google
Ads by Google
LATEST NEWS
TRENDING NOW