Sunday, March 15, 2026 Last Updated 53 Min 10 Sec ago English Edition
Todays E paper
Ads by Google
Thursday 04 Dec 2025 12.52 PM

' തമിഴ് സിനിമയിലെ ഏറ്റവും മികച്ച വ്യക്തിത്വങ്ങളില്‍ ഒരാള്‍' ; എ വി എം ശരവണന്റെ മരണത്തില്‍ ദുഃഖം രേഖപ്പെടുത്തി തമിഴ്‌നാട് മുഖ്യമന്ത്രി

dies, at

അന്തരിച്ച തമിഴ് ചലച്ചിത്ര നിര്‍മ്മാതാവ് എ വി എം ശരവണന്റെ വിയോഗത്തില്‍ ദുഃഖം രേഖപ്പെടുത്തി തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിന്‍.

തമിഴ് സിനിമയിലെ ഏറ്റവും മികച്ച വ്യക്തിത്വങ്ങളില്‍ ഒരാള്‍ ആയിരുന്നു എ വി എം ശരവണന്‍ എന്ന് എക്‌സില്‍ പങ്കുവെച്ച പോസ്റ്റില്‍ സ്റ്റാലിന്‍ കുറിച്ചു. തമിഴ് ചലച്ചിത്ര വ്യവസായത്തിന്റെ പാത നിര്‍ണ്ണയിക്കുന്നതിലും രൂപപ്പെടുത്തുന്നതിലും എവിഎം വഹിച്ച പങ്ക് നിര്‍ണായകമായിരുന്നെന്നും സ്റ്റാലിന്‍ പറഞ്ഞു.

വ്യാഴാഴ്ച രാവിലെയാണ് അദ്ദേഹത്തിന്റെ വിയോഗം. 86 വയസ്സായിരുന്നു. തമിഴ് സിനിമയിലെ ഹിറ്റ് നിര്‍മാതാക്കളില്‍ ഒരാളായിരുന്നു. എം ജി ആര്‍, ശിവാജി ഗണേശന്‍, രജനികാന്ത്, കമല്‍ ഹാസന്‍ തുടങ്ങിയവരുടെ സിനിമകള്‍ എ വി എം ശരവണന്‍ നിര്‍മ്മിച്ചിട്ടുണ്ട്. നാനും ഒരു പെണ്‍, സംസാരം അത് മിന്‍സാരം എന്നീ ചിത്രങ്ങള്‍ക്ക് ഫിലിംഫെയര്‍ പുരസ്‌കാരങ്ങളും ലഭിച്ചിട്ടുണ്ട്. 1986ല്‍ മദ്രാസ് നഗരത്തിന്റെ ഷരീഫ് എന്ന ഓണററി പദവിയും അദ്ദേഹം വഹിച്ചിട്ടുണ്ട്.

Ads by Google
Ads by Google
LATEST NEWS
TRENDING NOW