Sunday, March 15, 2026 Last Updated 50 Min 48 Sec ago English Edition
Todays E paper
Ads by Google
Thursday 04 Dec 2025 07.54 AM

' മാങ്കൂട്ടത്തിന് സന്തോഷം നല്‍കിയപ്പോള്‍ എത്ര രൂപയുടെ പ്രതിഫലം കിട്ടി' ; പരിഹാസ കമന്റുകള്‍ക്ക് മറുപടിയുമായി സീമ ജി നായര്‍

strong, attacks

ബലാത്സംഗക്കേസില്‍ പ്രതിയായ രാഹുല്‍ മാങ്കൂട്ടത്തിലിനെ അനുകൂലിച്ച് സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ് പങ്കുവച്ച നടി സീമ ജി നായര്‍ക്ക് എതിരെ രൂക്ഷവിമര്‍ശനമാണ് ഉയരുന്നത്. ഇപ്പോള്‍ താന്‍ പങ്കുവച്ച പോസ്റ്റിന് താഴെ വന്ന കമന്റുകള്‍ക്ക് ചുട്ട മറുപടി നല്‍കുകയാണ് താരം.

'' അനുവദിക്കപ്പെടുന്ന ആയുസിനപ്പുറത്തേക്ക് ആര്‍ക്കും ജീവിക്കാനാവില്ല, ഈ ജീവിതത്തില്‍ ഒരാളുടെയെങ്കിലും സന്തോഷത്തിന് നമ്മള്‍ കാരണം ആവുമെങ്കില്‍ അതാകും ഏറ്റവും വലിയ ആത്മ സംതൃപ്തി... എല്ലാവര്‍ക്കും നന്മകള്‍ നേരുന്നു. എന്നായിരുന്നു സീമ ജി. നായരുടെ കുറിപ്പ്. ഇതിന് താഴെയാണ് പരിഹാസ കമന്റുകള്‍.

ആ ഒരാളുടെ സന്തോഷം ആയിരം സ്ത്രീകളെ പീഡിപ്പിച്ചിട്ട് ആകരുതെന്നാണ് ഒരു കമന്റ്. താന്‍ പീഡിപ്പിച്ചില്ലല്ലോ എന്നാണ് സീമയുടെ മറുപടി. ' മാങ്കൂട്ടത്തിന് സന്തോഷം നല്‍കിയപ്പോള്‍ സന്തോഷായില്ലേ ചേച്ചീ, ആ സന്തോഷം നല്‍കലിന് ചേച്ചിക്ക് എത്ര രൂപയുടെ പ്രതിഫലമാണ് കിട്ടിയത്' , എന്നായിരുന്നു ഒരാളുടെ ചോദ്യം. ' ' ഒരുപാട് കിട്ടി പരസ്യമാക്കാന്‍ പറ്റില്ലല്ലോ' എന്ന് സീമ മറുപടി നല്‍കി.

'പൊത്തില്‍ നിന്ന് ഇറങ്ങിയോ?' എന്നാണ് ഒരാളുടെ പരിഹാസ കമന്റ്. ' നിന്റെ വീട്ടിലുളളവരായിരിക്കും പൊത്തില്‍ ഒളിച്ചത്' എന്നായിരുന്നു സീമയുടെ മറുപടി. ' അയ്യോ ഇപ്പോള്‍ എന്താ ഇങ്ങനെ. എല്ലാം പെട്ടന്ന് മാറുന്നു. അപ്പോള്‍ പോലീസിനെ പേടിയുണ്ട് കൊച്ചമ്മയ്ക്ക്' എന്നൊരാള്‍ കമന്റ് ചെയ്തപ്പോള്‍ ' എന്താടാ മാറിയത്' എന്ന് സീമ തിരിച്ചു ചോദിച്ചു. ' നേരാങ്ങള കാട്ടുകോഴി രാഹുല്‍ തമ്പുരാന്‍ ഒളിയുദ്ധത്തിനു പോയിട്ട് ഇല്ലത്തേക്ക് തിരിച്ചു വരുന്നില്ലേ' എന്നതിന് നിന്റെ വീട്ടില്‍ കേറി ഇരിപ്പുണ്ട് ' എന്നും താരം മറുപടി നല്‍കി.

Ads by Google
Ads by Google
LATEST NEWS
TRENDING NOW