Sunday, March 15, 2026 Last Updated 52 Min 46 Sec ago English Edition
Todays E paper
Ads by Google
Wednesday 03 Dec 2025 02.23 PM

സ്വീറ്റ്‌ഹാർട്ട് നെക്ലൈന്‍ കോര്‍സെറ്റ് ഫോം ഫിറ്റിംഗ് വൈറ്റ് മിഡി ഡ്രസ്സില്‍ ഗ്ലാമര്‍ ലുക്കില്‍ തപ്സി പന്നു; മെറ്റാലിക് ബ്രൗൺ ലിപ്സ്റ്റിക്കില്‍ എലഗന്റ് ലുക്കില്‍ താരം

തെന്നിന്ത്യയിലും ബോളിവുഡിലും ഒരുപോലെ തിളങ്ങി നില്‍ക്കുന്ന താരമാണ് തപ്സി പന്നു. ഇപ്പോഴിതാ എലഗന്റ് ഗ്ലാമര്‍ ലുക്കിലുള്ള ചിത്രങ്ങള്‍ പങ്കിട്ടിരിക്കുകയാണ് താരം.
Tapsee pannu
Taapsee Pannu (Image Source: Instagram)

ബോളിവുഡിന്റെ പ്രിയപ്പെട്ട നായികമാരിലൊരാളാണ് തപ്സി പന്നു. വളരെ സെലക്ടീവായി മാത്രമാണ് തപ്സി സിനിമകൾ തെരഞ്ഞെടുക്കുന്നത്. വ്യത്യസ്തത നിറഞ്ഞ വേഷങ്ങളിലൂടെ സിനിമാരംഗത്ത് തന്റേതായ ഇടം കണ്ടെത്തിയ താരം പരമ്പരാഗത വേഷങ്ങളില്‍ നിന്നുമാറി വെല്ലുവിളികള്‍ നിറഞ്ഞ കഥാപാത്രങ്ങള്‍ തിരഞ്ഞെടുക്കുന്നതില്‍ പ്രത്യേകം ശ്രദ്ധിക്കാറുണ്ട്. പതിവു പുരുഷശീലങ്ങൾക്ക് വഴങ്ങുന്ന നായികമാരെ കണ്ടു തഴമ്പിച്ചതില്‍ നിന്ന് തപ്സിയുടെ കഥാപാത്രങ്ങള്‍ എപ്പോഴും വ്യത്യസ്തമാകാറുണ്ട്.
ഇപ്പോഴിതാ ഹൗസ് ഓഫ് പിങ്ക്‌സിൽ നിന്നുള്ള എലഗന്റ് വൈറ്റ് ഡ്രസ്സില്‍ സ്റ്റൈലിഷ് ലുക്കിലുള്ള ചിത്രങ്ങള്‍ പങ്കിടുകയാണ് താരം. കോർസെറ്റ് പോലുള്ള കട്ടുള്ള, ഫോം-ഫിറ്റിംഗ് ആയതുമായ മിഡി-ലെങ്ത് വൈറ്റ് ​ഡ്രസ്സിലാണ് താരം സ്റ്റൈലിഷ് ലുക്കിലെത്തിയിരിക്കുന്നത്. നേര്‍ത്ത മെഷ് മിഡ്‌സെക്ഷൻ, ഡീറ്റാച്ച് സ്ലീവുകൾ, ക്ലാസിക് സ്വീറ്റ്‌ഹാർട്ട് നെക്ക്‌ലൈൻ, ബസ്റ്റിലും വെയ്സ്റ്റിലുമുള്ള റൂച്ച് ഡീറ്റെയിലിംഗുകള്‍ എന്നിവ ഈ ഔട്ട്ഫിറ്റിന് എലഗന്റ് ലുക്ക് നല്‍കുന്നു. ‘‘പ്രതിഫലിപ്പിക്കുന്നു...’’ എന്ന ക്യാപ്ഷന്‍ നല്‍കിയാണ് തപ്സി ചിത്രങ്ങള്‍ പങ്കിട്ടിരിക്കുന്നത്.
ഔട്ട്ഫിറ്റിനൊപ്പം തിളങ്ങുന്ന മെറ്റാലിക് ബ്രൗൺ ലിപ്സ്റ്റികും, ക്ലാസിക് ചോക്കറും, രണ്ട് മെറ്റാലിക് കഫ് ബ്രേസ്‌ലെറ്റുകള്‍, മെറ്റാലിക് കമ്മലുകള്‍, സില്‍വര്‍ മെറ്റാലിക് ഹൈ ഹീല്‍സുകളും കൂടിയായപ്പോള്‍ താരത്തിന് ഗ്ലാമര്‍ സെന്‍സേഷണല്‍ ലുക്ക് ഇരട്ടിയായി.
ബോളിവുഡിലടക്കം തപ്സിയിപ്പോള്‍ തിളങ്ങി നില്‍ക്കുകയാണ്. വോ ലഡ്കി ഹേ കഹാൻ?, ഗാന്ധാരി എന്നീ ചിത്രങ്ങളുടെയും ഷൂട്ടിംഗ് പുരോഗമിക്കുന്നു. വെബ് സീരിസുകളും മറ്റ് രണ്ട് ചിത്രങ്ങളും അണിയറയിലുണ്ട്.

Ads by Google
Wednesday 03 Dec 2025 02.23 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW