-->
യുവതാരങ്ങളെ അണിനിരത്തി കമല്‍ സംവിധാനം ചെയ്ത ക്യാംപസ് ചിത്രം ഗോള്‍ റിലീസായി വര്‍ങ്ങള്‍ കഴിഞ്ഞിട്ടും മലയാളികള്‍ നല്‍കുന്ന സ്‌നേഹത്തെക്കുറിച്ചും ചിത്രത്തിലെ ഗാനങ്ങളെക്കുറിച്ചും സോഷ്യല്‍ മീഡിയയില്‍ കുറിപ്പ് പങ്കുവെച്ചിരിക്കുയാണ് സിനിമയിലെ നായിക അക്ഷ പാര്‍ദസാനി.
ചിത്രത്തിലെ ഗാനമായ ‘എന്താണിന്നെന്നോട് ’എന്നു തുടങ്ങുന്ന ഗാനത്തോടൊപ്പം ചുവുടവെച്ചുകൊണ്ടുളള വീഡിയോ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചുകൊണ്ടാണ് അക്ഷ തന്റെ കുറിപ്പ് പങ്കുവെച്ചത്. 18 വര്‍ഷങ്ങള്‍ക്ക് ശേഷവും ഈ ഗാനം ട്രെന്‍ഡിങ്ങായി നിലനിര്‍ത്തുന്ന മലയാളികളോടും കേരളത്തിലെ പ്രേക്ഷകരോടും താരം നന്ദി പറഞ്ഞു.
‘ഗോള്‍ എന്ന സിനിമ ഇന്ന് ചെയ്തിരുന്നെങ്കില്‍.. ഈ സിനിമയ്ക്കും ഈ പാട്ടിനും ലഭിച്ച , ഇപ്പോഴും ലഭിച്ചുകൊണ്ടിരിക്കുന്ന സ്‌നേഹത്തിന് ഒരുപാട് നന്ദിയുണ്ട്. ഇത്ര വര്‍ഷങ്ങള്‍ക്കു ശേഷവും ഈ ഗാനം ഇപ്പോഴും ട്രെന്‍ഡിങ്ങാണ്. നിങ്ങളുടെ കലയെ എങ്ങനെ സജീവമായി നിലനിര്‍ത്താമെന്നും അത് നിങ്ങളുടെ ഹൃദയത്തോട് കഴിയുന്നത്ര അടുപ്പിച്ചു നിര്‍ത്താമെന്നും നിങ്ങള്‍ക്കെല്ലാവര്‍ക്കും അറിയാം.
ഈ സിനിമ എനിക്ക് വേണ്ടി ചെയ്ത എല്ലാ കാര്യങ്ങള്‍ക്കും അതുവഴി എനിക്ക് ലഭിച്ച എല്ലാ അവസരങ്ങള്‍ക്കും ഞാന എന്നെന്നും കടപ്പെട്ടിരിക്കും. എന്റെ കേരളത്തിലെ പ്രിയപ്പെട്ടവരെ ഇത് നിങ്ങള്‍ക്കുവേണ്ടിയാണ്’ അക്ഷ പാര്‍ദസാനി കുറിച്ചു.
കമലിന്റെ സംവിധാനത്തില്‍ 2007 ല്‍ പുറത്തിറങ്ങിയ ഗോള്‍ എന്ന ചിത്രത്തിലൂടെയാണ് അക്ഷ പാര്‍ദസാസി മലയാളത്തില്‍ അരങ്ങേറ്റം കുറിച്ചത്. ക്യാംപസ് പശ്ചാത്തലത്തില്‍ ഒരുക്കിയ ഈ ചിത്രത്തിലെ പാട്ടുകള്‍ക്ക് സംഗീതം നല്‍കിയത് വിദ്യാസാഗറായിരുന്നു.
‘എന്താണെന്നെന്നോടൊന്നും’ എന്ന ഗാനം അന്ന് വലിയ വിജയമായിരുന്നു.