-->
ബോളിവുഡ് നടി പ്രിയങ്ക ചോപ്രയുടെയും ഭര്‍ത്താവ് നിക്ക്് ജോനാസിന്റെയും ഏഴാം വിവാഹവാര്‍ഷികമായിരുന്നു കഴിഞ്ഞ ദിവസം. സ്‌പെഷ്യല്‍ ദിനത്തില്‍ താരങ്ങള്‍ പങ്കുവച്ച പോസ്റ്റുകളാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാവുന്നത്.
' എന്റെ ഡ്രീം ഗേളുമായി വിവാഹിതനായിട്ട് 7 വര്‍ഷങ്ങള്‍' എന്നാണ് ബീച്ചില്‍ നിന്നുളള പ്രിയങ്കയുടെ ഫോട്ടോയ്‌ക്കൊപ്പം നിക്ക് കുറിച്ചത്. ' നീയാണ് ഒരാളുടെ സ്വപ്‌നങ്ങളുടെ രൂപം' എന്ന് കുറിച്ചുകൊണ്ട് പ്രിയങ്ക ഈ സ്റ്റോറി പങ്കുവെച്ചിട്ടുമുണ്ട്.
2018ല്‍ ആണ് പ്രിയങ്കയും പ്രശസ്ത സംഗീതജ്ഞന്‍ നിക്ക് ജോനാസും വിവാഹിതരാവുന്നത്. മാള്‍ട്ടി മേരി ചോപ്ര ജോനാസ് മകളാണ്.